ദണ്ഡിയാത്രയിൽ മഹാത്മാഗാന്ധി ധരിച്ച പൂമാല ലേലത്തിന്
Friday, December 13, 2024 10:48 AM IST
ലണ്ടൻ: 1930ലെ ദണ്ഡിയാത്രയിൽ മഹാത്മാഗാന്ധി ധരിച്ചിരുന്ന പൂമാല ലണ്ടനിൽ ലേലത്തിനുവച്ചു. യുകെയിൽ നടന്ന ലേലത്തിൽ നിശ്ചയിച്ച 20-30,000 പൗണ്ട് നേടാൻ കഴിയാതിരുന്നതിനെത്തുടർന്നാണ് തുറന്ന ലേലത്തിനു വച്ചിട്ടുള്ളത്.
അഹമ്മദാബാദിനു സമീപത്തുകൂടെ നടന്ന ഉപ്പുസത്യഗ്രഹ മാർച്ചിൽവച്ച് ഗാന്ധിജിയുടെ കുടുംബഡോക്ടറായിരുന്ന ഡോ. ബൽവന്ത് റായി എൻ. കനുഗയാണ് മാല സമ്മാനിച്ചത്. ഡോക്ടറുടെ ഭാര്യ നന്ദുബെൻ കനുഗയാണ് ഗാന്ധിജിക്കു മാല ചാർത്തിയത്.
ലണ്ടനിൽ ഇസ്ലാമിക് ആൻഡ് ഇന്ത്യൻ ആർട്ട് വില്പനയിൽ ലയോൺ ആൻഡ് ടേൺബുള്ളാണ് മാല വില്പനയ്ക്കു വച്ചത്.