റിയാദ്: റിയാദ് - ദമാം ഹൈവേയിൽ നടന്ന വാഹനാപകടത്തിൽ മരിച്ച യുപി സ്വദേശിയുടെ മൃതദേഹം റിയാദ് നസീം മക്ബറയിൽ സംസ്കരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന വാഹനാപകടത്തിലാണ് യുപി ഫൈസബാദ് സ്വദേശി മുഹമ്മദ് ഷക് ലാൻ(44) മരിച്ചത്.
ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം ബോണറ്റ് തുറന്നുപോയത് മൂലം നിയന്ത്രണം വിട്ട് മറിയിക്കുകയായിരുന്നു. റിയാദ് കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ എന്നിവരുടെ നേതൃത്വത്തിലാണ് നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം സംസ്കരിച്ചത്.