ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് സി​എ​ച്ച് സ്മാ​ര​ക സ​മി​തി പു​ര​സ്‌​കാ​രം
Friday, October 25, 2024 4:46 PM IST
ദോ​ഹ: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് സി​എ​ച്ച് സ്മാ​ര​ക സ​മി​തി പു​ര​സ്‌​കാ​രം. അ​റ​ബി ഭാ​ഷ​യ്ക്കും സാ​ഹി​ത്യ​ത്തി​നും ന​ല്‍​കി​യ സം​ഭാ​വ​ന​ക​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്‌​കാ​രം.

ഖ​ത്ത​റി​ലെ ഇ​ന്ത്യ​ന്‍ സ്‌​കൂ​ളു​ക​ളി​ല്‍ അ​റ​ബി ര​ണ്ടാം ഭാ​ഷ​യാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ അ​മാ​നു​ല്ല അ​റ​ബി ഭാ​ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നാ​ല്‍​പ​തി​ല​ധി​കം ഗ്ര​ന്ഥ​ങ്ങ​ളു​ടെ ക​ര്‍​ത്താ​വാ​ണ്.

തി​രു​വ​വ​ന്ത​പു​രം മ​ന്നം ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ​യു​ടെ മ​ക​നും മു​ന്‍ മ​ന്ത്രി​യു​മാ​യ ഡോ. ​എം.​കെ. മു​നീ​ര്‍ എം​എ​ല്‍​എ പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു.

കേ​ര​ള​ത്തി​ല്‍ അ​റ​ബി ഭാ​ഷാ പ​ഠ​ന​ത്തി​ന് ദി​ശാ​ബോ​ധം ന​ല്‍​കി​യ മ​ഹാ​നാ​യ നേ​താ​വാ​ണ് സി.​എ​ച്ച് എ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ലു​ള്ള പു​ര​സ്‌​കാ​രം സ്വീ​ക​രി​ക്കു​ന്ന​തി​ല്‍ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​വാ​ര്‍​ഡ് സ്വീ​ക​രി​ച്ച് സം​സാ​രി​ക്ക​വേ അ​മാ​നു​ല്ല പ​റ​ഞ്ഞു.


മു​ന്‍ എം​പി​മാ​രാ​യ കെ.​മു​ര​ളീ​ധ​ര​ന്‍, പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​ന്‍, പീ​താം​ബ​ര​ക്കു​റു​പ്പ്, കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ ആ​ര്‍.​എ​സ്. ബാ​ബു, പ​ബ്ലി​ക് പ്രൊ​സീ​ക്യൂ​ട്ട​ര്‍ അ​ഡ്വ. ആ​ര്‍.​എ​സ്. വി​ജ​യ് മോ​ഹ​ന്‍,

സ​ര​സ്വ​തി ഗ്രൂ​പ്പ് ഓ​ഫ് വി​ദ്യാ​ല​യ ചെ​യ​ര്‍​മാ​ന്‍ ഡോ. ​ജി. രാ​ജ് മോ​ഹ​ന്‍, ഭാ​ര​ത്ഭ​വ​ന്‍ ഡ​യ​റ​ക്ട​ര്‍ പ്ര​മോ​ദ് പ​യ്യ​ന്നൂ​ര്‍, ക​ലാ​പ്രേ​മി ബ​ഷീ​ര്‍ ബാ​ബു, ക​ര​മ​ന ബ​യാ​ര്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു.