ടി​എം​ഡ​ബ്ല്യു​എ ക്രി​ക്ക​റ്റ് ടൂർണമെന്‍റ്: ടീം ​സൗ​ദാ​ൽ ജേ​താ​ക്ക​ൾ
Thursday, October 24, 2024 3:16 PM IST
റി​യാ​ദ്: ത​ല​ശേ​രി മ​ണ്ഡ​ലം വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ(​ടി​എം​ഡ​ബ്ല്യു​എ) ത​ല​ശേ​രി ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ത​ല​ശേ​രി പ്രീ​മി​യ​ർ ലീ​ഗ് എ‌​ട്ടാം സീ​സ​ൺ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ടീം ​സൗ​ദാ​ൽ ജേ​താ​ക്ക​ളാ​യി.

റ​ഫ്ഷാ​ദ് വാ​ഴ​യി​ൽ ന​യി​ച്ച അ​ഡ്വ. ഹാ​രി​സ് തൈ​ക്ക​ണ്ടി മാ​നേ​ജ​റാ​യ, ജം​ഷീ​ദ് അ​ഹ​മ്മ​ദ് മെ​ന്‍റ​റാ​യ ടീം ​സൗ​ദാ​ൽ ഫൈ​ന​ലി​ൽ അ​ൽ​ത്താ​ഫ് അ​ലി ക്യാ​പ്റ്റ​നും സ​മീ​ർ മ​യി​ലാ​ട​ൻ മാ​നേ​ജ​റും അ​ൻ​വ​ർ സാ​ദ​ത്ത് കാ​ത്താ​ണ്ടി മെ​ന്‍റ​റു​മാ​യ ടീം ​ലോ​ജി​കെ​യ​റി​നെ ഏ​ഴു വി​ക്ക​റ്റു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി.

ടീം ​അ​ലാം​ക്കോ സ്പേ​സ് വ​ർ​ക്സ്, ടീം ​എ​മി​ർ​ക്കോം, ടീം ​അ​ൽ അ​ലാ​മി-​മി​ക്സ്ടു, ടീം ​ആ​യി​ഷ മ​ൾ​ട്ടി സ്‌​പെ​ഷ്യാ​ലി​റ്റി ക്ലി​നി​ക് എ​ന്നി​ങ്ങ​നെ ആ​റു ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ടൂ​ർ​ണ​മെ​ന്‍റ് റി​യാ​ദി​ലെ സാ​സ് ക്രി​ക്ക​റ്റ് അ​ക്കാ​ഡ​മി​യി​ൽ വ​ച്ചാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.

ടി​എം​ഡ​ബ്ല്യു​എ റി​യാ​ദ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എം. അ​ൻ​വ​ർ സാ​ദ​ത്ത് ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ലും ഫൈ​ന​ലി​ലും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത് ടീ​മി​നെ മു​ന്നി​ൽ നി​ന്നും ന​യി​ച്ച റ​ഫ്ഷാ​ദ് വാ​ഴ​യി​ൽ ഫൈ​ന​ലി​ലെ പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ച് അ​യി.

ടൂ​ർ​ണ​മെ​ന്‍റി​ൽ ഉ​ട​നീ​ളം മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ൾ കാ​ഴ്ച​വ​ച്ച ന​സ്മി​ൽ അ​ബ്ദു​ള്ള മി​ക​ച്ച ബാ​റ്റ്സ്മാ​ൻ, പ്ലെ​യ​ർ ഓ​ഫ് ദ ​ടൂ​ർ​ണ​മെ​ന്‍റ് എ​ന്നീ അ​വാ​ർ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കി. മി​ക​ച്ച ബൗ​ള​റാ​യി ഷ​ഹീ​ർ സ​ല്ലു, ഫീ​ൽ​ഡ​റാ​യി മു​ഹ​മ്മ​ദ് ഷാ​സ് കാ​ത്താ​ണ്ടി എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.




ഹി​ഷാം അ​ഹ​മ്മ​ദ്, റി​സ്​വാ​ൻ, മു​ഹ​മ്മ​ദ് ഷാ​നി​ജ്, മു​ഹ​മ്മ​ദ് ഫ​ർ​ഹാ​ൻ എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. ടി​എം​ഡ​ബ്ല്യു​എ റി​യാ​ദ് നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ൾ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. അ​ലാം​ക്കോ സ്പേ​സ് വ​ർ​ക്സ് സി​ഇ​ഒ ഷാ​ന​വാ​സ് അ​ഹ​മ്മ​ദ്, മാ​ദ​ൻ അ​ൽ ജ​സീ​റ സി​ഇ​ഒ മു​ദ​സ്സി​ർ ത​യ്യി​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ക​ൺ​വീ​ന​ർ ഫു​ഹാ​ദ് ക​ണ്ണ​മ്പ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടി​എം​ഡ​ബ്ല്യു​എ റി​യാ​ദ് സ്പോ​ർ​ട്സ് വിം​ഗ് ടൂ​ർ​ണ​മെ​ന്‍റി​നു മേ​ൽ​നോ​ട്ടം വ​ഹി​ച്ചു. അ​ഫ്താ​ബ് അ​മ്പി​ലാ​യി​ൽ ന​ട​ത്തി​യ ത​ത്സ​മ​യ വി​വ​ര​ണം ഇ​ട​വേ​ള​ക​ളി​ൽ ഹ​സീ​ബ് മു​ഹ​മ്മ​ദ് ന​ട​ത്തി​യ സ്പോ​ർ​ട്സ് ക്വി​സ്, മാ​ജി​ക് ബൗ​ള് ഒ​രു​ക്കി​യ ത​ല​ശേ​രി ഭ​ക്ഷ​ണ ശാ​ല എ​ന്നി​വ പ​രി​പാ​ടി​യു​ടെ മാ​റ്റു​കൂ​ട്ടി.

ത​ല​ശേ​രി പ്രീ​മി​യ​ർ ലീ​ഗ് ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ളി​ലൂ​ടെ മാ​ത്ര​മ​ല്ല, കാ​യി​ക മാ​ന​വി​ക​ത​യു​ടെ ദീ​പ്തി​യേ​റും ഒ​രു കൂ​ട്ടാ​യ്മ​യാ​യി മാ​റി, പ്ര​വാ​സി​ക​ളാ​യ ത​ല​ശേ​രി​ക്കാ​ർ​ക്കി​ട​യി​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സ്വാ​ധീ​നം സൃ​ഷ്ടി​ച്ചു കൊ​ണ്ടി​രി​ക്കു​ന്നു.

ഈ ​വ​ർ​ഷം അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​മ്പ് അം​ഗ​ങ്ങ​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി കൂ​ടു​ത​ൽ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ പ​ദ്ധ​തി​യി​ടു​ന്ന​താ​യി ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.