ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്കുമീതെ മരം വീണു; രണ്ടുപേർക്ക് പരിക്ക്
Tuesday, June 25, 2024 12:14 AM IST
അ​ഗ​ളി: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്കൂ​ട്ട​റി​ന്‍റെ മു​ക​ളി​ലേ​ക്കു മ​രം പൊ​ട്ടി​വീ​ണ് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വ​യ​ലൂ​ർ സ്വ​ദേ​ശി ജോ​യ് (45), ഷോ​ള​യൂ​ർ സ്വ​ദേ​ശി ജി​ജോ (35) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​രു​വ​രും കോ​ട്ട​ത്ത​റ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഷോ​ള​യൂ​രി​ൽ​നി​ന്ന് അ​ഗ​ളി​യി​ലേ​ക്ക് വ​രു​ന്പോ​ൾ ചി​റ്റൂ​ർ ഭാ​ഗ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യ്ക്ക് മു​ക്കാ​ലി​യി​ൽ ജീ​പ്പി​നു മു​ക​ളി​ലേ​ക്ക് മ​രം​വീ​ണ് ജീ​പ്പി​ന്‍റെ ബോ​ണ​റ്റ് ത​ക​ർ​ന്നു. ഭാ​ഗ്യ​കൊ​ണ്ട് ആ​ള​പാ​യം ഒ​ഴി​വാ​യി.

പ​തി​നെ​ട്ടു മ​ണി​ക്കൂ​റി​നി​ടെ മൂ​ന്നു സ്ഥ​ല​ത്താ​ണ് അ​ട്ട​പ്പാ​ടി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു മു​ക​ളി​ലേ​ക്ക് മ​രം വീ​ഴു​ന്ന​ത്. സ്കൂ​ട്ടി​യു​ടെ മു​ക​ളി​ൽ മ​രം പൊ​ട്ടി വീ​ണ സ്ഥ​ല​ത്തി​ന് സ​മീ​പം ശി​ർ​വാ​ണി​പ്പു​ഴ​യോ​ര​ത്ത് കു​ളി​ക്ക​ട​വി​നോ​ടു ചേ​ർ​ന്ന് ഏ​തു സ​മ​യ​വും നി​ലം പൊ​ത്താ​വു​ന്ന രീ​തി​യി​ൽ നി​ൽ​ക്കു​ന്ന ഉ​ണ​ക്ക​മ​രം ഉ​ട​ൻ മു​റി​ച്ചു മാ​റ്റ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

സ​മീ​പ​ത്ത് ചു​ണ്ടു​കു​ളം പ്ര​ദേ​ശ​ത്തും അ​പ​ക​ട ഭീ​തി വ​രു​ത്തി റോ​ഡി​നു മു​ക​ൾ​ഭാ​ഗ​ത്ത് മ​ര​ങ്ങ​ൾ നി​ൽ​ക്കു​ന്നു​ണ്ട്.

അ​ട്ട​പ്പാ​ടി അ​ണ​ക്കെ​ട്ടി​നു വേ​ണ്ടി അ​ക്വ​യ​ർ ചെ​യ്ത സ്ഥ​ല​ങ്ങ​ളി​ൽ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി റോ​ഡ​രി​കി​ൽ വ​ൻ​മ​ര​ങ്ങ​ൾ നി​ൽ​ക്കു​ന്നു​ണ്ട്. അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി​ട്ടും റോ​ഡ​രി​കി​ലെ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അ​ധി​കൃ​ത​ർ ഇ​നി​യും ത​യാ​റാ​യി​ട്ടി​ല്ല​ന്നു നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.