തി​ണ്ടി​ല്ലം വെ​ള്ള​ച്ചാ​ട്ട​ത്തി​നുതാ​ഴെ തോ​ടുകൈ​യേ​റ്റം; താ​ലൂ​ക്ക് സ​ർ​വേ ടീം ​സ്ഥ​ലം പ​രി​ശോ​ധി​ച്ചു
Sunday, June 23, 2024 6:12 AM IST
വ​ട​ക്ക​ഞ്ചേ​രി:​ കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ കൊ​ന്ന​യ്ക്ക​ൽ​ക​ട​വി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന പാ​ല​ക്കു​ഴി തി​ണ്ടി​ല്ലം മി​നി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി പ്ര​ദേ​ശ​ത്തി​നു താ​ഴെ​യു​ള്ള ക​ല്ല​ൻ​തോ​ട് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്തോ​ടു ചേ​ർ​ത്ത് 500 മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ ക​മ്പി​വേ​ലി കെ​ട്ടി തോ​ട് കൈ​യേ​റി​യി​ട്ടു​ണ്ടെ​ന്ന നാ​ട്ടു​കാരു​ടെ പ​രാ​തി​യി​ൽ ആ​ല​ത്തൂ​ർ താ​ലൂ​ക്ക് സ​ർ​വേ ടീം ​സ്ഥ​ലം പ​രി​ശോ​ധി​ച്ചു.

താ​ലൂ​ക്ക് സ​ർ​വേ ടീ​മി​നൊ​പ്പം കി​ഴ​ക്ക​ഞ്ചേ​രി ഒ​ന്ന്, ര​ണ്ട് എ​ന്നീ വി​ല്ലേ​ജു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റും വാ​ർ​ഡ് മെം​ബ​റു​മാ​യ വി.​രാ​ധാ​കൃ​ഷ്ണ​ൻ, മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി മ​റ്റു ജീ​വ​ന​ക്കാ​രും നാ​ട്ടു​കാരും പ​രി​ശോ​ധ​ന​ക​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. കൈ​യേ​റ്റ​ത്തി​നെ​തി​രെ നാ​ട്ടു​കാർ വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ന്ന​ത അ​ധി​കാ​രി​ക​ൾ​ക്ക് ന​ൽ​കി​യ പ​രാ​തി​ക​ളി​ലാ​ണ് നാ​ല് മാ​സം വൈ​കി സ​ർ​വേ ടീം ​സ്ഥ​ലം പ​രി​ശോ​ധി​ക്കാ​നെ​ത്തി​യ​ത്.