സ​മ​ഗ്രപ​രി​ശീ​ല​നം എ​ൻ​ലൈ​റ്റ് തൃ​ത്താ​ല​യു​ടെ ല​ക്ഷ്യം: മ​ന്ത്രി എം.​ബി.​ രാ​ജേ​ഷ്
Sunday, June 23, 2024 6:12 AM IST
പാലക്കാട്: പ​രീ​ക്ഷ​യ്ക്ക് എ​ല്ലാ വി​ഷ​യ​ത്തി​ലും എ​പ്ല​സ് വാ​ങ്ങി​കൊ​ടു​ക്കു​ക മാ​ത്ര​മ​ല്ല എ​ല്ലാ മേ​ഖ​ല​യി​ലും സ​മ​ഗ്ര​ പ​രി​ശീ​ല​ന​മാ​ണ് എ​ൻ​ലൈ​റ്റ് തൃ​ത്താ​ല പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മ​ന്ത്രി എം.​ബി.​ രാ​ജേ​ഷ് പ​റ​ഞ്ഞു.

തൃ​ത്താ​ല മ​ണ്ഡ​ല​ത്തി​ൽ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ എ​സ്എ​സ്എ​ൽസി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ​പ്ല​സ് നേ​ടി​യ കു​ട്ടി​ക​ളെ​യും 100 ശ​ത​മാ​നം റി​സ​ൾ​ട്ട് നേ​ടി​യ വി​ദ്യാ​ല​യ​ങ്ങ​ളെ​യും ആ​ദ​രി​ക്കു​ന്ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

നീ​ന്ത​ൽ പ​രി​ശീ​ല​നം, സൈ​ക്ലി​ംഗ്, ക​രി​യ​ർ ഗൈ​ഡ​ൻ​സ്, ഉ​പ​രി​പ​ഠ​ന സ​ഹാ​യം, ര​ക്ഷി​താ​ക്ക​ൾ​ക്ക് പ​രി​ശീ​ല​നം തു​ട​ങ്ങി​യ​വ പ​ദ്ധ​തി​ക്ക് കീ​ഴി​ലു​ണ്ട്. തൃ​ത്താ​ല മ​ണ്ഡ​ല​ത്തി​ലെ 15 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ 12 വി​ദ്യാ​ല​യ​ങ്ങ​ളും 100 ശ​ത​മാ​നം വി​ജ​യം നേ​ടി. തൃ​ത്താ​ല ഗ്രാ​മ​ത്തി​ന്‍റെ ഭൗ​തി​ക പു​രോ​ഗ​തി​ക്കൊ​പ്പം വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​കൂ​ടി​യാ​ണ് എ​ൻ​ലൈ​റ്റ് തൃ​ത്താ​ല പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

മു​ൻ ഡിജിപി ഋ​ഷി​രാ​ജ് സിം​ഗ് മു​ഖ്യാ​തി​ഥി​യാ​യി. അ​മേ​രി​ക്ക​യി​ലെ ക്ലം​സ​ൻ യൂ​ണി​വേ​ഴ്സി​റ്റി പ്രൊ​ഫ​സ​റും ശാ​സ്ത്ര​ജ്ഞ​രു​ടെ അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​യാ​യ ക്രേ​പ് സൊ​സൈ​റ്റി​യു​ടെ ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ ഡോ.​ശ്രു​തി കു​ട്ടി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു.