സൗ​ജ​ന്യ​മാ​യി ഉ​ച്ച​യൂ​ണു വി​ള​ന്പി, ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്പൊ​രു ഫ്രീ ​ട്ര​യ​ൽ റ​ണ്‍
Sunday, October 6, 2024 7:11 AM IST
കെ.​കെ. അ​ർ​ജു​ന​ൻ

തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​ര​ത്തി​നൊ​രു സാ​ന്പി​ൾ വെ​ടി​ക്കെ​ട്ടു​ണ്ട്.. പ​ല ന​ല്ല കാ​ര്യ​ങ്ങ​ൾ​ക്കും ട്ര​യ​ൽ റ​ണ്‍ ന​ട​ത്താ​റു​ണ്ട്. അ​തു​പോ​ലെ ഹോ​ട്ട​ലി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്ത​ലേ​ന്നു സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം ന​ൽ​കി ഒ​രു വേ​റി​ട്ട ട്ര​യ​ൽ റ​ണ്‍ ന​ട​ത്തി തൃ​ശൂ​ർ ന​ഗ​ര​ത്തി​ലൊ​രു ഹോ​ട്ട​ൽ.

ഇ​ന്ന​ലെ മു​ത​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച തൃ​ശൂ​ർ പ​ടി​ഞ്ഞാ​റേ​കോ​ട്ട​യി​ലു​ള്ള ‘ചോ​റും കൂ​ട്ടാ​നും’ എ​ന്ന ഹോ​ട്ട​ലു​കാ​രാ​ണ് സൗ​ജ​ന്യ​മാ​യി വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഉ​ച്ച​യൂ​ണ് വി​ള​ന്പി ട്ര​യ​ൽ റ​ണ്‍ ന​ട​ത്തി​യ​ത്. ഇ​രു​നൂ​റി​ല​ധി​കം പേ​ർ ഊ​ണു​ക​ഴി​ക്കാ​നെ​ത്തി. തൂ​ശ​നി​ല​യി​ലാ​യി​രു​ന്നു ചോ​റും മീ​ൻ​ക​റി​യും ചെ​മ്മീ​ൻ​ച​മ്മ​ന്തി​യും ചെ​മ്മീ​ൻ​ക​റി​യും അ​വി​യ​ലും ഉ​പ്പേ​രി​യും പ​പ്പ​ട​വും പാ​യ​സ​വു​മൊ​ക്കെ​യാ​യു​ള്ള ഉ​ച്ച​യൂ​ണ്.


പു​തി​യ ഹോ​ട്ട​ലി​നെ​യും രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണ​ത്തെ​യും ത​ങ്ങ​ളു​ടെ സു​ഹൃ​ത്തു​ക്ക​ൾ​ക്കും മ​റ്റു​ള്ള​വ​ർ​ക്കും പ​രി​ച​യ​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സൗ​ജ​ന്യ​ഭ​ക്ഷ​ണം ന​ൽ​കി ട്ര​യ​ൽ റ​ണ്‍ ന​ട​ത്തി​യ​തെ​ന്നു ഹോ​ട്ട​ലു​കാ​ർ പ​റ​ഞ്ഞു.