ഡ്ര​സ് ബാ​ങ്ക് ഇ​രി​ങ്ങാ​ല​ക്കു​ട​യു​ടെ മാ​ന​വി​ക​ത​യു​ടെ പ്ര​തീ​കം: മ​ന്ത്രി
Friday, March 29, 2024 1:13 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ ജെ​സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ര​ണ്ടു വ​ര്‍​ഷ​ക്കാ​ല​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന ഡ്ര​സ് ബാ​ങ്ക് ഇ​രി​ങ്ങാ​ല​ക്കു​ട​യു​ടെ മാ​ന​വി​ക​ത​യു​ടെ പ്ര​തീ​ക​മാ​ണെ​ന്നും ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ നേ​ര്‍​ക്കാ​ഴ്ച​യാ​ണെ​ന്നും മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു. ഇ​രി​ങ്ങാ​ല​ക്കു​ട ഠാ​ണ​ാവി​ന​ടു​ത്ത് കോ​ള​നി റോ​ഡി​ല്‍ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡ്ര​സ് ബാ​ങ്കി​ലേ​ക്കു വ​സ്ത്ര​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഡ്ര​സ് ബാ​ങ്ക് പ്രോജ​ക്ട് ഡ​യ​റ​ക്ട​ര്‍ നി​സാ​ര്‍ അ​ഷ​റ​ഫ്, കൂ​ട​ല്‍​മാ​ണി​ക്യം ദേ​വ​സ്വം മു​ന്‍ ചെ​യ​ര്‍​മാ​ന്‍ പ്ര​ദീ​പ് മേ​നോ​ന്‍, ലേ​ഡി ജേ​സി മു​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ൺ നി​ഷി​ന നി​സാ​ര്‍, ജെ​സി​ഐ മു​ന്‍ പ്ര​സി​ഡ​ന്‍റ് ടെ​ല്‍​സ​ണ്‍ കോ​ട്ടോ​ളി എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി.

പു​തു​ക്കാ​ട് ലേ​ഡി ജേ​സി വിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ള​ക്ട് ചെ​യ്ത നി​ര​വ​ധി വ​സ്ത്ര​ങ്ങ​ള്‍ ഡ്ര​സ് ബാ​ങ്കി​ലേ​ക്കു ന​ല്‍​കി.

രാ​വി​ലെ ഒ​മ്പ​തു​മു​ത​ല്‍ വൈ​കീ​ട്ട് ഏ​ഴു​വ​രെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഡ്ര​സ് ബാ​ങ്കി​ല്‍​നി​ന്ന് നി​ർ​ധ​ന​ർ​ക്ക് അ​വ​ര​വ​രു​ടെ അ​ള​വു​നോ​ക്കി സൗ​ജ​ന്യ​മാ​യി വ​സ്ത്ര​ങ്ങ​ള്‍ എ​ടു​ക്കാ​വു​ന്ന​താ​ണ്. ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യാ​വു​ന്ന​തും പു​തി​യ​തു​മാ​യ വ​സ്ത്ര​ങ്ങ​ള്‍ ഡ്ര​സ് ബാ​ങ്കി​ല്‍ ഏ​ല്‍​പ്പി​ക്കാ​വു​ന്ന​തു​മാ​ണ്. ഫോ​ണ്‍ ന​മ്പ​ര്‍: 7561049870.