വ​ട​ക്കാ​ഞ്ചേ​രി​യി​ല്‍ നി​യ​ന്ത്ര​ണംവി​ട്ട ഡെ​ലി​വ​റിവാ​ൻ വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ച് അ​പ​ക​ടം
Thursday, March 28, 2024 1:03 AM IST
വ​ട​ക്കാ​ഞ്ചേ​രി: പ​ത്താം​ക​ല്ലി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട ഡെ​ലി​വ​റി വാ​ൻ വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ച് അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍​ വൈ​ദ്യു​തിതൂ​ണ് മൂന്നാ​യി മു​റി​ഞ്ഞു. ഡ്രൈ​വ​ർ ത​ല​നാ​രി​ഴ​ക്ക് ഷോ​ക്കേ​ല്‍​ക്കാ​തെ​ ര​ക്ഷ​പ്പെ​ട്ടു.​ഇ​ന്ന​ലെ​ ഉ​ച്ച​യ്ക്ക് മം​ഗ​ലം​ പ​ഞ്ചാ​യ​ത്ത് കി​ണ​ർ​ പ​രി​സ​ര​ത്താ​യി​രു​ന്നു അ​പ​ക​ടം. ക​ല്ലം​പാ​റ ഭാ​ഗ​ത്തു​നി​ന്നും പ​ത്താം​ക​ല്ല് ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഡെ​ലി​വ​റി വാ​നാ​ണ് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്.

ഡ്രൈ​വ​ർ കൊ​ടു​ങ്ങ​ലൂ​ർ സ്വ​ദേ​ശി ഹ​നീ​ഫ​ക്ക് (52)ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ​തോ​ടെ വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് വൈ​ദ്യു​തി കാ​ലി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വൈ​ദ്യു​തി ക​മ്പി​ക​ൾ വാ​ഹ​ന​ത്തി​ന് മു​ക​ളി​ലേ​ക്ക് പ​തി​ച്ചു. ത​ല​നാ​രി​ഴ​യ്ക്കാണ് ​ഡ്രൈ​വ​ർ ഷോ​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ​ഹ​നീ​ഫ​യെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് വ​ട​ക്കാ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വ​ട​ക്കാ​ഞ്ചേ​രി​യി​ൽ നി​ന്നെ​ത്തി​യ വൈ​ദ്യു​തി ബോ​ർ​ഡ് ജീ​വ​ന​ക്കാ​ർ താ​റു​മാ​റാ​യ വൈ​ദു​തി വി​ത​ര​ണം വൈ​കീട്ട് നാ​ലോ​ടെ​യാ​ണ് പു​ന​ഃസ്ഥാ​പി​ച്ച​ത്.