വ​ന​ത്തി​ലെ ത​ട​യ​ണ വ​റ്റിവ​ര​ണ്ടു; മൃ​ഗ​ങ്ങ​ള്‍ നാ​ട്ടി​ലേ​ക്ക്
Tuesday, March 19, 2024 1:31 AM IST
വെ​ള്ളി​ക്കു​ള​ങ്ങ​ര: വേ​ന​ലി​ല്‍ കാ​ടു​വ​ര​ളു​മ്പോ​ള്‍ ദാ​ഹ​ജ​ലം തേ​ടി അ​ല​യു​ന്ന വ​ന്യ​ജീ​വി​ക​ള്‍​ക്കാ​യി വ​ന​ത്തി​ ന​ക​ത്ത് നി​ര്‍​മി​ച്ച ത​ട​യ​ണ വ​റ്റി​വ​ര​ണ്ടു. വെ​ള്ളി​ക്കു​ള​ങ്ങ​ര വ​ന​ത്തി​ന​ക​ത്തു​ള്ള ത​ട​യ​ണ​യാ​ണ് വ​റ്റി​വ​ര​ണ്ട​ത്.

മു​ന്‍ വ​ര്‍​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ അ​നു​ഭ​വ​പ്പെ​ടു​ന്ന അ​ഭൂ​ത​പൂ​ര്‍​വ​മാ​യ ചൂ​ടി​നെ തു​ട​ര്‍​ന്ന് ഫെ​ബ്രു​വ​രി ആ​ദ്യ​ത്തി​ല്‍ ത​ന്നെ ത​ട​യ​ണ വ​റ്റി​വ​ര​ണ്ടു​പോ​യി​രു​ന്നു.

വെ​ള്ളി​ക്കു​ള​ങ്ങ​ര വ​ന​ത്തി​ല്‍ നി​ന്ന് കോ​ര്‍​മ​ല ഭാ​ഗ​ത്തേ​ക്ക് ഒ​ഴു​കു​ന്ന നീ​ര്‍​ച്ചോ​ല​യി​ലാ​ണ് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ഈ ​ത​ട​യ​ണ നി​ര്‍​മി​ച്ച​ത്.

മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​ത്തി​ന്‍റെ നി​റ​സ​മൃ​ദ്ധി​യു​ള്ള ത​ട​യ​ണ വേ​ന​ലാ​രം​ഭ​ത്തി​ല്‍ ത​ന്നെ വ​റ്റി​വ​ര​ണ്ടു​പോ​കു​ന്ന​തി​നാ​ല്‍ വ​ന്യ​ജീ​വി​ക​ള്‍ ദാ​ഹ​ജ​ലം തേ​ടി വ​നാ​തി​ര്‍​ത്തി ഗ്രാ​മ​ങ്ങ​ളി​ലേ​ക്കി​റ​ങ്ങു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് ദു​രി​ത​മാ​യി.