കരിങ്കുന്നം: ക്നാനായ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ കരിങ്കുന്നം ബ്രാഞ്ച് ഉറുന്പിൽ ബിൽഡിംഗിൽ പ്രവർത്തനം ആരംഭിച്ചു. പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയർമാൻ പ്രഫ. ജോയി മുപ്രാപ്പള്ളിൽ അധ്യക്ഷത വഹിച്ചു. സെന്റ് അഗസ്റ്റിൻസ് പള്ളിവികാരി ഫാ. ജയിംസ് വടക്കേക്കണ്ടംകരി അനുഗ്രഹപ്രഭാഷണം നടത്തി. സൊസൈറ്റി ഡയറക്ടർ ജിൻമോൻ മഠത്തിൽ നിക്ഷേപ സ്വീകരണം നടത്തി.
ഡയറക്ടർ ബേബി സൈമണ്‍ മുളവേലിപ്പുറത്ത് ഓഹരി പത്രവിതരണം നടത്തി. സൊസൈറ്റി വൈസ് ചെയർമാൻ തോമസ് പീടികയിൽ, മാനേജിംഗ് ഡയറക്ടർ ബെന്നി പോൾ, പഞ്ചായത്തംഗങ്ങളായ ജോജി എടാന്പുറത്ത്, കെ.എസ്.അജിമോൻ, വ്യാപാരിവ്യവസായി സമിതി പ്രസിഡന്റ് തോമസുകുട്ടി കുര്യൻ, വ്യാപാരിവ്യവസായി ഏകോപന സമിതി പ്രസിഡന്റ് ബിജോയി ജയിംസ്, ഡയറക്ടർമാരായ ടോമി മാത്യു, ഷൈജി കുര്യാക്കോസ്, ജയിംസ് തോമസ്, ജനറൽ മാനേജർ ജോസ് പി. ജോർജ്, ബ്രാഞ്ച് മാനേജർ ദിവ്യ മാത്യു, ബിസിനസ് ഹെഡ് എലിസബത്ത് ജോസഫ് എന്നിവർ പ്രസംഗിച്ചു.