മൂന്നാർ: കഴിഞ്ഞ ദിവസം മൂന്നാർ കടലാർ എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷനിലെ പശുവിനെ കടുവ ആക്രമിച്ച് കൊന്നു. എസ്റ്റേറ്റ് സ്വദേശിയായ ബൽറാമിന്റെ പശുവാണ് ചത്തത്.
മുന്പും സമാനമായ രീതിയിൽ ഇദ്ദേഹത്തിന്റെ തന്നെ ഒരു പശുവിനെ കടുവ ആക്രമിച്ചു കൊന്നിരുന്നു. കഴിഞ്ഞ ദിവസം മേയാൻ പോയ പശു മടങ്ങി വന്നിരുന്നില്ല. തുടർന്നു നടത്തിയ തെരച്ചിലിലാണ് വീടിനു സമീപത്തായുള്ള തേയിലക്കാടിനു സമീപം പശുവിന്റെ ജഡം കണ്ടെത്തിയത്.