ശു​​ചി​​മു​​റി​​യി​​ലെ ക്ലോ​​സെ​​റ്റ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ റാോ​​ഡ​​രി​​കി​​ൽ
Saturday, June 15, 2024 6:49 AM IST
അ​​യ്മ​​നം: അ​​യ്മ​​നം പ​​ഞ്ചാ​​യ​​ത്ത് ടൂ​​റി​​സം പ​​ദ്ധ​​തി​​യു​​മാ​​യി ചേ​​ർ​​ന്ന് ചീ​​പ്പു​​ങ്ക​​ലി​​ൽ 2019ൽ ​​പ്ര​​വ​​ർ​​ത്ത​​നം തു​​ട​​ങ്ങി​​യ സ​​ഞ്ച​​രി​​ക്കു​​ന്ന ശു​​ചി​​മു​​റി ക​​ഴി​​ഞ്ഞ​​ദി​​വ​​സം ആ​​ക്രി​​ക്കാ​​ർ പൊ​​ളി​​ച്ചു​​കൊ​​ണ്ട് പോ​​യി. അ​​തി​​ലെ ക്ലോ​​സെ​​റ്റും മ​​റ്റ് ഉ​​പ​​യോ​​ഗ​​ശൂ​​ന്യ​​മാ​​യ സാ​​ധ​​ന​​ങ്ങ​​ളും വ​​ഴി​​യി​​ൽ ഉ​​പേ​​ക്ഷി​​ക്കു​​ക​​യും ചെ​​യ്തു.

പ​​ഞ്ചാ​​യ​​ത്തും കൊ​​ച്ചി​​യി​​ലെ സ്വ​​കാ​​ര്യ ക​​മ്പ​​നി​​യും ത​​മ്മി​​ലു​​ണ്ടാ​​ക്കി​​യ ക​​രാ​​റി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ 10 ല​​ക്ഷം രൂ​​പ ചെ​​ല​​വ​​ഴി​​ച്ച് വ​​ർ​​ക്കിം​​ഗ് മോ​​ഡ​​ൽ എ​​ന്ന​​നി​​ല​​യി​​ലു​​ള്ള ശു​​ചി​​മു​​റി​​യാ​​ണ് ക​​മ്പ​​നി സ്ഥാ​​പി​​ച്ച​​ത്. കോ​​വി​​ഡ് കാ​​ല​​ത്ത് ഇ​​ത​​ട​​ച്ച​​ശേ​​ഷം പി​​ന്നീ​​ട് തു​​റ​​ന്നി​​ട്ടി​​ല്ല. അ​​ങ്ങ​​നെ കി​​ട​​ന്നു ന​​ശി​​ച്ച വാ​​ഹ​​ന​​ത്തി​​ലെ ശു​​ചി​​മു​​റി​​യാ​​ണ് ആ​​ക്രി വി​​ല​​യ്ക്കു വി​​റ്റ​​ത്.

ആ​​ക്രി​​ക്കാ​​ർ അ​​വ​​ർ​​ക്കു​​വേ​​ണ്ട​​ത് കാൊ​​ണ്ടു​​പാേ​​കു​​ക​​യും ഉ​​പ​​യോ​​ഗ​​ശൂ​​ന്യ​​മാ​​യ​​വ വ​​ഴി​​യി​​ൽ ഉ​​പേ​​ക്ഷി​​ക്കു​​ക​​യു​​മാ​​ണ് ചെ​​യ്ത​​തെ​​ന്ന് നാ​​ട്ടു​​കാ​​ർ പ​​റ​​യു​​ന്നു. അ​​നേ​​കം ടൂ​​റി​​സ്റ്റു​​ക​​ൾ സ​​ഞ്ച​​രി​​ക്കു​​ന്ന ചീ​​പ്പു​​ങ്ക​​ലി​​ലെ റോ​​ഡ​​രി​​കി​​ൽ ക്ലാേ​​സെ​​റ്റും അ​​നു​​ബ​​ന്ധ സാ​​ധ​​ന​​ങ്ങ​​ളും കി​​ട​​ക്കു​​ന്ന​​ത് നാ​​ടി​​ന് അ​​പ​​മാ​​ന​​മാ​​യി മാ​​റി​​യെ​​ന്നും നാ​​ട്ടു​​കാ​​ർ പ​​റ​​ഞ്ഞു.

ആ​​ഗോ​​ള ടൂ​​റി​​സം ഭൂ​​പ​​ട​​ത്തി​​ൽ ഇ​​ടം നേ​​ടി​​യ ഇ​​വി​​ടെ എ​​ത്തു​​ന്ന സ​​ഞ്ചാ​​രി​​ക​​ൾ​​ക്ക് ഉ​​പ​​യോ​​ഗി​​ക്കു​​വാ​​ൻ ഒ​​രു പൊ​​തു​​ശു​​ചി​​മു​​റി പോ​​ലു​​മി​​ല്ല. ടൂ​​റി​​സം സാ​​ധ്യ​​ത​​ക​​ൾ ക​​ണ​​ക്കി​​ലെ​​ടു​​ത്ത് സ​​ർ​​ക്കാ​​ർ സം​​വി​​ധാ​​നം ഉ​​ണ​​ർ​​ന്ന് പ്ര​​വ​​ർ​​ത്തി​​ച്ച് ശു​​ചി​​മു​​റി​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള സൗ​​ക​​ര്യ​​ങ്ങ​​ൾ സ​​ജ്ജ​​മാ​​ക്ക​​ണ​​മെ​​ന്നാ​​ണ് വി​​നോ​​ദ​​സ​​ഞ്ചാ​​ര മേ​​ഖ​​ല​​യാേ​​ട് ബ​​ന്ധ​​പ്പെ​​ട്ട​​വ​​ർ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്.