ഫാ. ​അ​നീ​ഷ് മു​ണ്ടി​യാ​നി​ക്ക​ൽ സ്മാ​ര​ക ബൈ​ബി​ൾ ക്വി​സ്: ഫ്രാ​ൻ​സി​സ്-​ജാ​ൻ​സി ദ​ന്പ​തി​ക​ൾ​ക്കു ഹാ​ട്രി​ക്
Friday, June 14, 2024 10:52 PM IST
അ​തി​ര​ന്പു​ഴ: കാ​രി​സ്ഭ​വ​നും മു​ണ്ടി​യാ​നി​ക്ക​ൽ കു​ടും​ബ​യോ​ഗ​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച മൂ​ന്നാ​മ​ത് ഫാ. ​അ​നീ​ഷ് മു​ണ്ടി​യാ​നി​ക്ക​ൽ സ്മാ​ര​ക ഗ്ലോ​ബ​ൽ ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം അ​നീ​ഷ് അ​ച്ച​ന്‍റെ അ​നു​സ്മ​ര​ണ ദി​ന​ത്തി​ൽ അ​തി​ര​ന്പു​ഴ കാ​രി​സ്ഭ​വ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ ന​ട​ന്നു.‌

കാ​രി​സ്ഭ​വ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ബി​ജി​ൽ ച​ക്യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ജോ​ൺ​സ​ൺ ചാ​ല​യ്ക്ക​ൽ ന​യി​ച്ച ക്വി​സ് മ​ത്സ​ര​ത്തി​ൽ പ്രി​ലി​മി​ന​റി ഘ​ട്ട​ത്തി​ലെ വി​ജ​യി​ക​ളാ​യ വി​വി​ധ രൂ​പ​ത​ക​ളി​ൽ​നി​ന്നു​ള്ള 12 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.

എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത തു​ണ്ട​ത്തും​ക​ട​വ് സെ​ന്‍റ് മേ​രീ​സ് പ​ള്ളി ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ ഫ്രാ​ൻ​സി​സ് എ.​പി. - ജാ​ൻ​സി ഫ്രാ​ൻ​സി​സ് ദ​ന്പ​തി​ക​ൾ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വ​ർ​ഷ​വും ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി ഹാ​ട്രി​ക് വി​ജ​യം ക​ര​സ്ഥ​മാ​ക്കി.

‌പാ​ലാ രൂ​പ​ത കാ​ഞ്ഞി​ര​മ​റ്റം ഹോ​ളി​ക്രോ​സ് പ​ള്ളി ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ സ്ക​റി​യ പി.​എ​സ്. - ബി​ന്നി സ്ക​റി​യ ദ​ന്പ​തി​ക​ൾ ര​ണ്ടാം സ​മ്മാ​ന​ത്തിനും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത തോ​ട്ട​യ്ക്കാ​ട് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ വ​ത്സ​മ്മ സ്ക​റി​യ - ര​ഞ്ജി​ത് സ്ക​റി​യ ടീം ​മൂ​ന്നാം സ​മ്മാ​ന​ത്തി​നും അ​ർ​ഹ​രാ​യി. വി​ജ​യി​ക​ൾ​ക്ക് എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും കാ​ഷ് പ്രൈ​സും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​മ്മാ​നി​ച്ചു. മു​ണ്ടി​യാ​നി​ക്ക​ൽ കു​ടും​ബ​യോ​ഗം ര​ക്ഷാ​ധി​കാ​രി ഫാ. ​തോ​മ​സ് മു​ണ്ടി​യാ​നി​ക്ക​ൽ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.