ന്യൂ​ന​പ​ക്ഷ​കാ​ര്യ മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന സ്വാ​ഗ​താ​ര്‍ഹമെന്ന്
Friday, June 14, 2024 6:58 AM IST
ച​ങ്ങ​നാ​ശേ​രി: കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ​കാ​ര്യ സ​ഹ​മ​ന്ത്രി ജോ​ര്‍ജ് കു​ര്യ​ന്‍റെ കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ഭാ​ര​ത​ത്തി​ലെ ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍ക്കു​ള്ള സ്‌​കോ​ള​ര്‍ഷി​പ്പു​ക​ള്‍ അ​ട​ക്ക​മു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ള്‍ ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി വി​ത​ര​ണം ചെ​യ്യു​മെ​ന്നു​ള്ള പ്ര​സ്താ​വ​ന​യെ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ഈ​സ്റ്റേ​ണ്‍ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍ (ഇ​സി​എ) സ്വാ​ഗ​തം ചെ​യ്തു.

പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ജോ​സ​ഫ് ടി​റ്റോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. തോ​മ​സ് ക​റു​ക​ക്ക​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫാ. ​ജ​യിം​സ് കൊ​ക്കാ​വ​യ​ലി​ല്‍, തോ​മ​സു​കു​ട്ടി മ​ണ​ക്കു​ന്നേ​ല്‍, ബേ​ബി​ച്ച​ന്‍ പു​ത്ത​ന്‍പ​റ​മ്പി​ല്‍, കെ.​പി. മാ​ത്യു, തോ​മ​സ് കു​ട്ടം​മ്പേ​രൂ​ര്‍, ഷാ​ജി വാ​ഴേ​പ്പ​റ​മ്പി​ല്‍, ടോ​മി​ച്ച​ന്‍ അ​യ്യ​രു​കു​ള​ങ്ങ​ര, സി​ബി മു​ക്കാ​ട​ന്‍, ജോ​സി ക​ല്ലു​ക​ളം, ബി​ജു കൊ​ച്ചു​പു​ര​യ്ക്ക​ല്‍,

ജോ​ണ്‍സ​ണ്‍ കൊ​ച്ചു​ത​റ, പാ​പ്പ​ച്ച​ന്‍ നേ​ര്യം​പ​റ​മ്പി​ല്‍, ഷാ​ജി മ​ര​ങ്ങാ​ട്, ലൈ​സാ​മ്മ തു​ണ്ടു​പ​റ​മ്പി​ല്‍, ലൗ​ലി മാ​ളി​യേ​ക്ക​ല്‍, മേ​രി​ക്കു​ട്ടി പാ​റ​ക്ക​ട​വി​ല്‍, റോ​സ​മ്മ കാ​ടാ​ശേ​രി, ജ​മി​നി ക​ണ്ണ​മ്പ​ള്ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.