ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​ത്തു​റ​ന്നു പ​ണം അ​പ​ഹ​രി​ച്ചു
Friday, June 14, 2024 6:58 AM IST
വൈ​ക്കം: ചെ​മ്മ​നാ​ക​രി ശ്രീ ​വേ​ണു​ഗോ​പാ​ല ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​ത്തു​റ​ന്നു പ​ണം അ​പ​ഹ​രി​ച്ച​താ​യി പ​രാ​തി. ഇ​ന്ന​ലെ രാ​വി​ലെ ദേ​വ​സ്വം അ​ധി​കൃ​ത​ർ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന് പ​ണം അ​പ​ഹ​രി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്.

നാ​ലു മാ​സം മു​മ്പ് ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഒ​ടു​വി​ൽ കാ​ണി​ക്ക​വ​ഞ്ചി തു​റ​ന്ന​തെ​ന്ന് ദേ​വ​സ്വം സെ​ക്ര​ട്ട​റി ഷി​ബു പ​റ​ഞ്ഞു. വൈ​ക്കം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

ചെ​മ്മ​നാ​ക​രി കൊ​ടു​പ്പാ​ടം ഭാ​ഗ​ത്തെ ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന് മു​മ്പ് പ​ണം അ​പ​ഹ​രി​ച്ചി​രു​ന്നു. മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടു​ന്ന​തി​നും പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കു​ന്ന​തി​നും പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.