കു​​വൈ​​റ്റി​​ലെ​​ത്തി നാ​​ലാം​​നാ​​ള്‍ ശ്രീ​​ഹ​​രി​യെ മ​ര​ണം ക​വ​ർ​ന്നു
Friday, June 14, 2024 12:00 AM IST
ച​​ങ്ങ​​നാ​​ശേ​​രി: കു​​വൈ​​റ്റി​​ലെ​​ത്തി നാ​​ലാം​​നാ​​ള്‍ ശ്രീ​​ഹ​​രി പ്ര​​ദീ​​പി​​ന് (23) ദാ​​രു​​ണാ​​ന്ത്യം. ഇ​​ള​​ങ്കാ​​വ് ക്ഷേ​​ത്ര​​ത്തി​​നു​​സ​​മീ​​പം കി​​ഴ​​ക്കേ​​ട​​ത്ത് പ്ര​​ദീ​​പ്-​​ദീ​​പ ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​ന്‍ ശ്രീ​​ഹ​​രി പ്ര​​ദീ​​പ് ക​​ഴി​​ഞ്ഞ എ​​ട്ടി​​നാ​​ണ് കു​​വൈ​​റ്റി​​ലേ​​ക്കു പോ​​യ​​ത്. ഒ​​മ്പ​​തി​​നാ​​ണ് എ​​ന്‍​ബി​​ടി​​സി ക​​മ്പ​​നി​​യി​​ല്‍ ജോ​​ലി​​ക്ക് പ്ര​​വേ​​ശി​​ച്ച​​ത്.

ക​​ഴി​​ഞ്ഞ ആ​​റു​​വ​​ര്‍​ഷ​​മാ​​യി ശ്രീ​​ഹ​​രി​​യു​​ടെ പി​​താ​​വ് കു​​വൈ​​റ്റി​​ലെ എ​​ന്‍​ബി​​ടി​​സി ക​​മ്പ​​നി​​യി​​ലെ ജീ​​വ​​ന​​ക്കാ​​ര​​നാ​​ണ്. പി​​താ​​വി​​ന്‍റെ ശ്ര​​മ​​ഫ​​ല​​മാ​​യാ​​ണ് ശ്രീ​​ഹ​​രി​​ക്ക് അ​​തേ ക​​മ്പ​​നി​​യി​​ല്‍ ജോ​​ലി ല​​ഭി​​ച്ച​​ത്. ജോ​​ലി​​യി​​ല്‍ പ്ര​​വേ​​ശി​​ച്ച് ദി​​വ​​സ​​ങ്ങ​​ള്‍ പി​​ന്നി​​ടും​​മു​​മ്പേ ശ്രീ​​ഹ​​രി​​യെ മ​​ര​​ണം അ​​പ​​ഹ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. തൊ​​ട്ട​​ടു​​ത്തു​​ള്ള ഫ്ലാ​റ്റു​​ക​​ളി​​ലാ​​ണ് ശ്രീ​ഹ​​രി​​യും പി​​താ​​വ് പ്ര​​ദീ​​പും താ​​മ​​സി​​ച്ചി​​രു​​ന്ന​​ത്. പ്ര​​ദീ​​പാ​​ണ് ശ്രീ​​ഹ​​രി​​യു​​ടെ മൃ​​ത​​ദേ​​ഹം തി​​രി​​ച്ച​​റി​​ഞ്ഞ​​ത്. പ്ര​​ദീ​​പ് ഇ​​ന്ന് ഉ​​ച്ച​​യോ​​ടെ നാ​​ട്ടി​​ലെ​​ത്തും. രാ​​ത്രി​​യോ​​ടെ ശ്രീ​​ഹ​​രി​​യു​​ടെ മൃ​​ത​​ദേ​​ഹം നാ​​ട്ടി​​ലെ​​ത്തി​​ക്കാ​​നാ​​കു​​മെ​​ന്നാ​​ണ് ബ​​ന്ധു​​ക്ക​​ള്‍ ക​​രു​​തു​​ന്ന​​ത്.

ശ്രീ​​ഹ​​രി​​യു​​ടെ മ​​ര​​ണ​​വാ​​ര്‍​ത്ത മാ​​താ​​വ് ദീ​​പ​​യ്ക്കും സ​​ഹോ​​ദ​​ര​​ങ്ങാ​​യ അ​​ര്‍​ജു​​ന്‍, ആ​​ന​​ന്ദ് എ​​ന്നി​​വ​​ര്‍​ക്കും തീ​​രാ​​വേ​​ദ​​ന​​യാ​​യി.