എ​യ്ഡ​ന് സ​മ്മാ​ന​ങ്ങ​ളു​മാ​യി ഷി​ബു ഇ​നി വ​രി​ല്ല
Friday, June 14, 2024 12:00 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ഏ​​ക മ​​ക​​ന്‍ എ​​യ്ഡ​​ന് മി​​ഠാ​​യി​​യും ഉ​​ടു​​പ്പും ക​​ളി​​പ്പാ​​ട്ട​​ങ്ങ​​ളു​​മാ​​യി ഷി​​ബു വ​​ര്‍​ഗീ​​സ് ഇ​​നി​​യൊ​​രി​​ക്ക​​ലും വ​​രി​​ല്ല.

പാ​​യി​​പ്പാ​​ട് ക​​ടു​​ങ്ങാ​​ട്ടാ​​യ പാ​​ല​​ത്തി​​ങ്ക​​ല്‍ വീ​​ട്ടി​​ലേ​​ക്ക് ഇ​​ന്നോ നാ​​ളെ​​യോ കൊ​​ണ്ടു​​വ​​രി​​ക ഷി​​ബു​​വി​​ന്‍റെ ചേ​​ത​​ന​​യ​​റ്റ ശരീരമാ​​ണ്. മ​​ര​​ണ​​ത്തി​​നു ത​​ലേ​​ന്നു വൈ​​കു​​ന്നേ​​ര​​വും ഷി​​ബു ഫോ​​ണി​​ലേ​​ക്ക് വി​​ളി​​ച്ച് റോ​​സി​​യു​​ടെ​​യും എ​​യ്ഡ​​ന്‍റെ​യും മാ​​താ​​പി​​താ​​ക്ക​​ളു​​ടെ​​യും വി​​ശേ​​ഷ​​ങ്ങ​​ള്‍ ആ​​രാ​​ഞ്ഞി​​രു​​ന്നു. വൈ​​കാ​​തെ ഏ​​താ​​നും ദി​​വ​​സ​​ത്തേ​​ക്ക് നാ​​ട്ടി​​ലെ​​ത്താ​​നു​​ള്ള ആ​​ഗ്ര​​ഹ​​ത്തി​​ലാ​​യി​​രു​​ന്നു കു​​വൈ​​റ്റി​​ല്‍ അ​​ക്കൗ​​ണ്ട​​ന്‍റാ​​യ ഷി​​ബു. കു​​വൈ​​റ്റി​​ല്‍ ഷി​​ബു​​വി​​ന്‍റെ നി​​ര​​വ​​ധി അ​​ടു​​ത്ത ബ​​ന്ധു​​ക്ക​​ള്‍ ജോ​​ലി ചെ​​യ്യു​​ന്നു​​ണ്ട്. അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യ ദു​​ര​​ന്തം അ​​വി​​ടെ​​യു​​ള്ള ബ​​ന്ധു​​ക്ക​​ള്‍​ക്കും ആ​​ഘാ​​ത​​മാ​​യി.