ര​ക്ത​ദാ​ന​ം തപസ്യയാക്കി ബി​ജു ക​ണ്ണ​ന്ത​റ
Thursday, June 13, 2024 10:52 PM IST
ചെ​മ്മ​ല​മ​റ്റം: ര​ക്ത​ദാ​ന​ദി​ന​ത്തി​ൽ അ​നേ​കം പേ​ർ​ക്ക് അ​പൂ​ർ​വ​മാ​യി കി​ട്ടാ​റു​ള്ള നെ​ഗ​റ്റീ​വ് ഗ്രൂ​പ്പ് ബ്ല​ഡ് ന​ൽ​കാ​ൻ സാ​ധി​ച്ചു എ​ന്ന സ​ന്തോ​ഷ​ത്തി​ലാ​ണ് ചെ​മ്മ​ല​മ​റ്റം സ്വ​ദേ​ശി ബി​ജു ക​ണ്ണ​ന്ത​റ.
ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യി ര​ക്ത​ദാ​ന​രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യ ബി​ജു നെ​ഗ​റ്റീ​വ് ഗ്രൂ​പ്പ് ബ്ല​ഡ് ദാ​താ​ക്ക​ളു​ടെ ലി​സ്റ്റ് രൂ​പി​ക​രി​ച്ച് ര​ക്തം ന​ൽ​കാ​ൻ തു​ട​ങ്ങി​യി​ട്ട് അ​ഞ്ച് വ​ർ​ഷ​മാ​യി. ദി​വ​സ​വും നി​ര​വ​ധി കോ​ളു​ക​ളാ​ണ് ബി​ജു​വി​നെ തേ​ടി എ​ത്തു​ന്ന​ത്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് ബി​ജു കൂ​ടു​ത​ലും അം​ഗ​ങ്ങ​ളെ ചേ​ർ​ക്കു​ന്ന​ത്. കൂ​ടാ​തെ യാ​ത്ര​ക​ളി​ലും മ​റ്റും പ​രി​ച​യ​പ്പെ​ടു​ന്ന​വ​രി​ൽ നി​ന്നും പേ​രും ഫോ​ൺ ന​മ്പ​രും ബ്ല​ഡ് ഗ്രൂ​പ്പും ശേ​ഖ​രി​ക്കാ​റുണ്ട്. ചെ​മ്മ​ല​മ​റ്റം ലി​റ്റി​ൽ ഫ്ള​വ​ർ ഹൈ​സ്കൂ​ളി​ൽ അ​ന​ധ്യാ​പ​ക​നാ​യ ബി​ജു​വി​ന് സ്കൂ​ളി​ൽ​നി​ന്നും ന​ല്ല പ്രോ​ത്സാ​ഹ​ന​മാ​ണ് കി​ട്ടു​ന്ന​ത്. ഭാ​ര്യ: നൈ​സി. മ​ക്ക​ൾ: ആ​ൻ മ​രി​യ, ആ​ൽ​ബിൻ. ഫോ​ൺ: 9656857677.