ജ​​ല്‍ജീ​​വ​​ന്‍ പ​​ദ്ധ​​തി ത​​ക​​ര്‍ത്ത റോ​​ഡു​​ക​​ള്‍: ജ​​ന​​കീ​​യ പ്ര​​ക്ഷോ​​ഭ​​യാ​​ത്ര​​യ്ക്ക് തു​​ട​​ക്ക​​മാ​​യി
Thursday, June 13, 2024 7:12 AM IST
കു​​റി​​ച്ചി: ജ​​ല്‍ജീ​​വ​​ന്‍ പ​​ദ്ധ​​തി​​യു​​ടെ പൈ​​പ്പു​​ക​​ള്‍ സ്ഥാ​​പി​​ക്കു​​ന്ന​​തി​​നാ​​യി പൊ​​ളി​​ച്ച റോ​​ഡു​​ക​​ള്‍ ഉ​​ട​​ന്‍ പു​​ന​​ര്‍ നി​​ര്‍മി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് സ​​മ​​ര സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ കു​​റി​​ച്ചി പ​​ഞ്ചാ​​യ​​ത്തു​​ത​​ല​​ത്തി​​ലു​​ള്ള പ്ര​​ക്ഷോ​​ഭ പ​​രി​​പാ​​ടി​​ക​​ള്‍ക്ക് തു​​ട​​ക്കം​​കു​​റി​​ച്ച് എ​​ട്ടാം വാ​​ര്‍ഡി​​ല്‍ സ​​മ​​ര സ​​ന്ദേ​​ശ യാ​​ത്ര ന​​ട​​ത്തി. വാ​​ര്‍ഡ് ചെ​​യ​​ര്‍മാ​​ന്‍ ബി​​ന്ദു ഐ​​സ​​ക്കി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ സ​​മ​​ര സ​​മി​​തി ചെ​​യ​​ര്‍മാ​​ന്‍ വി.​​ജെ. ലാ​​ലി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

പ​​ഞ്ചാ​​യ​​ത്ത് സ​​മ​​ര​​സ​​മി​​തി ചെ​​യ​​ര്‍മാ​​ന്‍ ആ​​ര്‍. രാ​​ജ​​ഗോ​​പാ​​ല്‍, ജ​​യിം​​സ് കാ​​ലാ​​വ​​ട​​ക്ക​​ന്‍, സി.​​ഡി. വ​​ത്സ​​പ്പ​​ന്‍, അ​​ഭി​​ഷേ​​ക് ബി​​ജു, ഐ​​സ​​ക് അ​​ല​​ക്‌​​സാ​​ണ്ട​​ര്‍, സി​​ബി​​ച്ച​​ന്‍ മാ​​ത്യു, ശ്രീ​​ജ​​നി സ​​ജീ​​വ്, പി.​​ടി. ബെ​​ന്നി, വി​​നോ​​ദ് കു​​മാ​​ര്‍, എം.​​പി. വി​​ജ​​യ​​കു​​മാ​​ര്‍, ബ്ലെ​​സി മേ​​രി സെ​​ബാ​​സ്റ്റ്യ​​ന്‍, പി.​​ടി. ഇ​​യ്യോ​​ച്ച​​ന്‍, പൊ​​ന്ന​​മ്മ ബേ​​ബി എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.