എ​​സ്എ​​ച്ച് മെ​​ഡി​​ക്ക​​ല്‍ സെ​​ന്‍റ​​റി​​ല്‍ തി​​രു​​ഹൃ​​ദ​​യ തി​​രു​​നാ​​ള്‍ ആ​​ഘോ​​ഷി​​ച്ചു
Thursday, June 13, 2024 7:04 AM IST
കോ​​ട്ട​​യം: കോ​​ട്ട​​യം എ​​സ്എ​​ച്ച് മെ​​ഡി​​ക്ക​​ല്‍ സെ​​ന്‍റ​​ര്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ തി​​രു​​ഹൃ​​ദ​​യ തി​​രു​​നാ​​ള്‍ ആ​​ഘോ​​ഷി​​ച്ചു. ടെ​​ലി​​വി​​ഷ​​ന്‍ അ​​വ​​താ​​ര​​ക ല​​ക്ഷ്മി ന​​ക്ഷ​​ത്ര ഉ​​ദ്ഘാ​​ട​​നം നി​​ര്‍​വ​​ഹി​​ച്ചു. അ​​തി​​ജീ​​വ​​ന​​ത്തി​​ന്‍റെ പ്ര​​തീ​​ക​​മാ​​യി എ​​ത്തി​​യ അ​​ഞ്ചു വ​​യ​​സു​​കാ​​രി അ​​ല്‍​ഫോ​​ന്‍​സ​​യും പ​​ങ്കെ​​ടു​​ത്തു.

അ​​ല്‍​ഫോ​​ന്‍​സ​​യ്ക്കു മൂ​​ന്നു ദി​​വ​​സം പ്രാ​​യ​​മു​​ള്ള​​പ്പോ​​ള്‍ ഡോ. ​​അ​​നീ​​സ് എം. ​​മു​​സ്ത​​ഫ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ സ​​ങ്കീ​​ര്‍​ണ​​മാ​​യ ന്യൂ​​റോ ശ​​സ്ത്ര​​ക്രി​​യ​​യ്ക്കു വി​​ധേ​​യ​​യാ​​യി​​രു​​ന്നു. തുടർന്ന് എ​​സ്എ​​ച്ച് മെ​​ഡി​​ക്ക​​ല്‍ സെ​​ന്‍റ​​റി​​ലെ ന്യൂ​​റോ സ​​ര്‍​ജ​​റി, ഗൈ​​ന​​ക്കോ​​ള​​ജി, നി​​യോ​​നാ​​റ്റോ​​ള​​ജി വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ മി​​ക​​ച്ച ചി​​കി​​ത്സ​​യി​​ലൂടെ ജീ​​വി​​ത​​ത്തി​​ലേ​​ക്കു തി​​രി​​ച്ചു​​വന്നു.

എ​​സ്എ​​ച്ച് മെ​​ഡി​​ക്ക​​ല്‍ സെ​​ന്‍റ​​ര്‍ ഡ​​യ​​റ​​ക്ട​​ര്‍ സി​​സ്റ്റ​​ര്‍ കാ​​ത​​റൈ​​ന്‍ നെ​​ടും​​പു​​റം എ​​സ്എ​​ച്ച്, ഡോ. ​​യൂ​​ഹാ​​നോ​​ന്‍ മാ​​ര്‍ ദി​​യ​​സ്‌​​കോ​​റ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത, സി​​സ്റ്റ​​ര്‍ ജീ​​നാ റോ​​സ് എ​​സ്എ​​ച്ച്, സി​​സ്റ്റ​​ര്‍ റീ​​നാ റോ​​സ് എ​​സ്എ​​ച്ച് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.