ബൈ​ക്ക് മോ​ഷ്ടി​ച്ച യു​വാ​വി​നെ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പി​ടി​കൂ​ടി
Thursday, June 13, 2024 7:03 AM IST
കോ​ട്ട​യം: ബൈ​ക്ക് മോ​ഷ്ടി​ച്ച യു​വാ​വി​നെ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പോ​ലീ​സ് പി​ടി​കൂ​ടി. പു​തു​പ്പ​ള്ളി പെ​രു​ങ്കാ​വ് ഭാ​ഗ​ത്ത് ഓ​ലേ​ടം അ​പ്പു എ​ന്നു വി​ളി​ക്കു​ന്ന സു​ധി​ൻ ബാ​ബു (25)നെ​യാ​ണ് കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ ത​ല​പ്പാ​ടി ഭാ​ഗ​ത്തു​വ​ച്ചി​രു​ന്ന ക​രി​ക്കാ​ട്ടൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ 1,50,000 രൂ​പ വി​ല​വ​രു​ന്ന യ​മ​ഹ എ​ഫ്സി ഇ​ന​ത്തി​ൽ​പ്പെ​ട്ട ബൈ​ക്ക് മോ​ഷ്ടി​ച്ചു ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

പ​രാ​തി​യെ തു​ട​ർ​ന്ന് കേ​സെ​ടു​ത്ത കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് ഇ​യാ​ളെ മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ വാ​ഴ​ത്ത​റ ക്ര​ഷ​ര്‍ ഭാ​ഗ​ത്തു​നി​ന്നു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട്ട​യം ഈ​സ്റ്റ് സ്റ്റേ​ഷ​ൻ എ​സ്ഐ ജ​യിം​സ് മാ​ത്യു, എ​എ​സ്ഐ പ്ര​ദീ​പ്, സി​പി​ഒ​മാ​രാ​യ യേ​ശു​ദാ​സ്, അ​ജി​ത്ത്, അ​ജേ​ഷ്, സി​ബി​മോ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.