ഡിജിറ്റല്‍ ഓഡിയോ ലൈബ്രറി,
ഓഡിയോ വീഡിയോ സ്റ്റുഡിയോ,
മള്‍ട്ടിപ്ലക്സ് തിയറ്റര്‍, ഗവേഷണ കേന്ദ്രം, കലാ സാംസ്കാരിക പരിപാടികള്‍ നടത്തുന്നതിനുള്ള ആംഫി തിയറ്റര്‍, കുട്ടികളുടെ പാര്‍ക്ക്, ബുക്ക് സ്റ്റാള്‍,
പുസ്തകങ്ങളുട ആദ്യ പതിപ്പുകളുടെ ശേഖരം, കോണ്‍ഫറസ് ഹാളുകള്‍,
വിദ്യാര്ഥികള്ക്കാവശ്യമായി ആര്‍ക്കൈവുകള്‍, എപ്പിഗ്രാഫി, പ്രിന്റിംഗ്, മ്യൂസിയോളജി എന്നിവയാണ് അക്ഷരമ്യൂസിയത്തില് ഒരുക്കിയിരിക്കുന്നത്.
കോട്ടയം: അക്ഷരനഗരയില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള അക്ഷരമ്യൂസിയം ഉടന്‍ തുറക്കും. കോട്ടയം മറിയപ്പള്ളിയിലെ നാലര ഏക്കര്‍ സ്ഥലത്താണ് 25,000 ചതുരശ്ര അടിയില്‍ അധുനിക സൗകര്യങ്ങളോടെയുള്ള അക്ഷര മ്യൂസിയം നിര്‍മിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. പരിസ്ഥിതി, ഭിന്നശേഷി സൗഹൃദത്തില്‍ നിര്‍മിക്കുന്ന മ്യൂസിയത്തില്‍ മലയാളത്തിലെ പ്രഗല്ഭരായ സാഹിത്യകാരന്മാരുടെ രൂപങ്ങളും പ്രതിമകളും സ്ഥാപിക്കുന്നുണ്ട്. ഭാഷയ്ക്കും സാഹിത്യത്തിനും ഒരേപോലെ പ്രാധാന്യം നല്‍കിയാണ് മ്യൂസിയത്തിന്റെ നിര്‍മാണം.
ഡിജിറ്റല്‍ ഓഡിയോ ലൈബ്രറി, ഓഡിയോ വീഡിയോ സ്റ്റുഡിയോ, മള്‍ട്ടിപ്ലക്സ് തിയറ്റര്‍, ഗവേഷണ കേന്ദ്രം, കലാ സാംസ്കാരിക പരിപാടികള്‍ നടത്തുന്നതിനുള്ള ആംഫി തിയറ്റര്‍, കുട്ടികളുടെ പാര്‍ക്ക്, ബുക്ക് സ്റ്റാള്‍, പുസ്തകങ്ങളുട ആദ്യ പതിപ്പുകളുടെ ശേഖരം, കോണ്‍ഫറസ് ഹാളുകള്‍, വിദ്യാര്ഥികള്ക്കാവശ്യമായി ആര്‍ക്കൈവുകള്‍, എപ്പിഗ്രാഫി, പ്രിന്റിംഗ്, മ്യൂസിയോളജി എന്നിവയാണ് അക്ഷരമ്യൂസിയത്തില് ഒരുക്കിയിരിക്കുന്നത്.
വാമൊഴിയില്നിന്നും വരമൊഴിയിലേക്കുള്ള ഭാഷാവികാസം സൂചിപ്പിക്കുന്ന ഗാലറിയില്‍ ഗുഹാചിത്രങ്ങള്‍ മുതല്‍ യൂണിക്കോഡുകള് വരെയുള്ള ഭാഷാ വളര്‍ച്ച വ്യക്തമായി പ്രദര്‍ശിപ്പിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സഹകരണവകുപ്പിന്റെ നേതൃത്വത്തില്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘമാണ് അക്ഷരമ്യൂസിയം പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയുടെ പ്രധാനപ്പെട്ട പൈതൃകവും കേന്ദ്രങ്ങളും അടയാളപ്പെടുത്തുന്ന ഇടങ്ങളും മ്യൂസിയത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ഇതോടൊപ്പം വിവിധ സ്ഥലങ്ങളെ ഉള്‍പ്പെടുത്തി വിനോദ സഞ്ചാരത്തിനുള്ള പദ്ധതിയും തയാറാക്കുന്നുണ്ട്. അക്ഷരമ്യൂസിയത്തിന്റെ നിര്‍മാണങ്ങള്‍ അവസാനഘട്ടത്തിലാണ്. പ്രവേശ കവാടത്തിന്റെ ഉള്‍പ്പെടെയുള്ള നിര്‍മാണമാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്.