കുവൈറ്റിലെ തീപിടിത്തം ; മലയാളികള്‍ മരിച്ചെന്ന വാര്‍ത്തയില്‍ ഞെട്ടി ജില്ല
Wednesday, June 12, 2024 11:59 PM IST
കോ​ട്ട​യം: കു​വൈ​റ്റി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ ഫ്ലാ​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ മ​ല​യാ​ളി​ക​ള്‍ മ​രി​ച്ചെ​ന്ന വാ​ര്‍​ത്ത​യി​ല്‍ ഞെ​ട്ടി ജി​ല്ല. വൈ​കു​ന്നേ​ര​ത്തോ​ടെ പാ​മ്പാ​ടി സ്വ​ദേ​ശി മ​രി​ച്ചെ​ന്ന വാ​ര്‍​ത്ത എ​ത്തി​യ​തോ​ടെ ദുഃ​ഖ​വും ആ​കാം​ക്ഷ​യും വ​ര്‍​ധി​ച്ചു. കു​വൈ​റ്റി​ല്‍ താ​മ​സി​ക്കു​ക​യും ജോ​ലി ചെ​യ്യു​ക​യും ചെ​യ്യു​ന്ന പ്ര​വാ​സി​ക​ളു​ടെ ബ​ന്ധു​ക്ക​ളാ​ണ് ആ​കാംക്ഷ​​യു​ടെ മു​ള്‍​മു​ന​യി​ലാ​യ​ത്‍.

ഉ​ച്ച​യോ​ടെ തീ​പി​ടി​ത്ത വാ​ര്‍​ത്ത മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​ഞ്ഞ​തോ​ടെ ഇ​വ​രു​ടെ ബ​ന്ധു​ക്ക​ള്‍ ആശങ്കയി​ലാ​യി കു​വൈ​റ്റി​ലു​ള്ള ബ​ന്ധു​ക്ക​ളെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടു​ക​യും മ​റ്റും ചെ​യ്തു. മ​ല​യാ​ളി​ക​ള്‍ മ​രി​ച്ചെ​ന്ന വാ​ര്‍​ത്ത എ​ത്തു​ക​യും വൈ​കു​ന്നേ​ര​ത്തോ​ടെ പാ​മ്പാ​ടി സ്വ​ദേ​ശി മ​രി​ച്ചെ​ന്ന വാ​ര്‍​ത്ത സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്ത​തോ​ടെ കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ​യും ജി​ല്ലാ ഭ​ര​ണ കൂ​ട​ത്തി​ന്‍റെയും പ്ര​ത്യേ​ക സെ​ല്‍ വ​ഴി കുവൈ​റ്റ് മ​ന്ത്രാ​ല​യ​ത്തി​ലെ ആ​ളു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​വൈ​റ്റി​ലു​ള്ള ബ​ന്ധു​ക്ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ അ​റി​യു​ക​യും മ​ര​ണം സം​ബ​ന്ധി​ച്ചു​ള്ള കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു.

തീ​പി​ടി​ത്ത​ത്തി​ല്‍ മ​രി​ച്ച പാ​മ്പാ​ടി വി​ശ്വ​ഭാ​ര​തി കോ​ള​ജി​ന് സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന സ്റ്റെ​ഫി​ന്‍ ഏ​ബ്ര​ഹാ​മി​ന്‍റെ വീ​ട്ടി​ലേ​ക്ക് നാ​ട്ടു​കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും എ​ത്തി. സ്റ്റെ​ഫി​ന്‍റെ കു​ടും​ബം മു​ന്പ് അ​യ്മ​ന​ത്താ​യി​രു​ന്നു താ​മ​സം.