‘ച​ങ്ങാ​തി​’യു​മാ​യി മ​ല​യാ​ളം പ​ഠി​ക്കു​ന്ന​ത് 500 ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര്‍
Wednesday, June 12, 2024 11:59 PM IST
കു​​റ​​വി​​ല​​ങ്ങാ​​ട്: സം​​സ്ഥാ​​ന സാ​​ക്ഷ​​ര​​താ മി​​ഷ​ന്‍റെ ച​​ങ്ങാ​​തി പ​​ദ്ധ​​തി​​യി​​ല്‍ ജി​​ല്ല​​യി​​ല്‍ മ​​ല​​യാ​​ളം പ​​ഠി​​ക്കു​​ന്ന​​ത് അ​​ഞ്ഞൂ​​റോ​​ളം ഇ​​ത​​ര​സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ള്‍. കു​​റ​​വി​​ല​​ങ്ങാ​​ട് പ​​ഞ്ചാ​​യ​​ത്തി​​ലാ​​ണ് ഇ​​ത​​ര സം​​സ്ഥാ​​ന​​ക്കാ​​രെ മ​​ല​​യാ​​ള​​ത്തി​​ല്‍ സാ​​ക്ഷ​​ര​​രാ​​ക്കു​​ന്ന ച​​ങ്ങാ​​തി പ​​ദ്ധ​​തി ആ​​രം​​ഭി​​ച്ച​​ത്. കു​​റ​​വി​​ല​​ങ്ങാ​​ട് ദേ​​വ​​മാ​​താ കോ​​ള​​ജി​​ലെ എ​​ന്‍​എ​​സ്എ​​സ് വോ​​ള​​ണ്ടി​​യ​​ര്‍​മാ​​രു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ​​യാ​​ണ് പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​ന്ന​​ത്. പ​​രി​​ശീ​​ല​​നം ല​​ഭി​​ച്ച ഇ​​ന്‍​സ്ട്ര​​ക്ട​​ര്‍​മാ​​രാ​​ണ് ക്ലാ​​സു​​ക​​ള്‍​ക്ക് നേ​​തൃ​​ത്വം ന​​ല്‍​കു​​ന്ന​​ത്.

പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി നാ​​ലു മാ​​സം ഇ​​ത​​ര​​സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ളെ മ​​ല​​യാ​​ളം എ​​ഴു​​താ​​നും വാ​​യി​​ക്കാ​​നും പ​​ഠി​​പ്പി​​ക്കും. 502 പ​​ഠി​​താ​​ക്ക​​ളെ​​യാ​​ണ് സ​​ര്‍​വേ​​യി​​ല്‍ ക​​ണ്ടെ​​ത്തി​​യ​​ത്. 20-25 പേ​​ര്‍​ക്ക് ഒ​​രു ക്ലാ​​സ് എ​​ന്ന നി​​ല​​യി​​ലാ​​ണ് പ​​ഠ​​ന ക്ലാ​​സു​​ക​​ള്‍ ക്ര​​മീ​​ക​​രി​​ക്കു​​ന്ന​​ത്. പ​​ദ്ധ​​തി​​യു​​ടെ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ വി​​ല​​യി​​രു​​ത്തു​​ന്ന​​തി​​നാ​​യി പ​​ഞ്ചാ​​യ​​ത്തി​​ല്‍ വി​​ളി​​ച്ചു ചേ​​ര്‍​ത്ത അ​​വ​​ലോ​​ക​​ന യോ​​ഗം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് മി​​നി ​മ​​ത്താ​​യി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​ന്‍റ് അ​​ല്‍​ഫോ​​ന്‍​സ ജോ​​സ​​ഫ്, അം​​ഗ​​ങ്ങ​​ളാ​​യ സ​​ന്ധ്യ സ​​ജി​​കു​​മാ​​ര്‍, എം.​​എ​​ന്‍. ര​​മേ​​ശ​​ന്‍, ടെ​​സി സ​​ജീ​​വ്, വി​​നു കു​​ര്യ​​ന്‍, ഡാ​​ര്‍​ളി ജോ​​ജി തുടങ്ങിയവ​​ര്‍ പ​​ങ്കെ​​ടു​​ത്തു.