മ​​ത്തി​​ക്ക് റി​​ക്കാ​​ര്‍​ഡ് വി​​ല 340
Wednesday, June 12, 2024 11:59 PM IST
കോ​​ട്ട​​യം: മ​​ത്തി(​ചാ​​ള) റി​​ക്കാ​​ര്‍​ഡ് കു​​റി​​ച്ചു. ര​​ണ്ടു ദി​​വ​​സ​​മാ​​യി കി​​ലോ വി​​ല 320-340. ട്രോ​​ളിം​​ഗ് നിരോധനത്തെത്തുടർന്നു ള്ള ല​​ഭ്യ​​ത​​ക്കു​​റ​​വാ​​ണ് മീ​​ന്‍​വി​​ല കു​​ത്ത​​നെ ഉ​​യ​​ര്‍​ത്തി​​യ​​ത്. ചൂ​​ണ്ട​​ക്കാ​​രും വ​​ല​​ക്കാ​​രും എ​​ത്തി​​ക്കു​​ന്ന മീ​​നാ​​ണ് ഇ​​പ്പോ​​ള്‍ മാ​​ര്‍​ക്ക​​റ്റി​​ല്‍ എ​​ത്തു​​ന്ന​​ത്. വി​​ദേ​​ശ​​ത്തുനിന്നും മ​​റ്റ് സം​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍​നി​​ന്നും മ​​ത്തി വൈ​​കാ​​തെ എ​​ത്തു​​മെ​​ന്നാ​​ണ് വ്യാ​​പാ​​രി​​ക​​ള്‍ പ​​റ​​യു​​ന്ന​​ത്.

മ​​റ്റി​​നം മീ​​നു​​ക​​ള്‍​ക്കും വി​​ല ഏ​​റെ വ​​ര്‍​ധി​​ച്ചു. മോ​​ത-580, ത​​ള-400, കേ​​ര-480, ഉ​​ഴു​​വ​​ല്‍-200, ചെ​​മ്പ​​ല്ലി- 240, കി​​ളി-260, അ​​യി​​ല-320 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ഇ​​ന്ന​​ലെ വി​​ല. ട്രോ​​ളിം​​ഗ് നിരോ ധനം ക​​ഴി​​യാ​​തെ മീ​​ന്‍​വി​​ല​​യി​​ല്‍ കു​​റ​​വു വ​​രി​​ല്ല. മീ​​ന്‍​വി​​ല വ​​ര്‍​ധി​​ച്ച​​തോ​​ടെ ഹോ​​ട്ട​​ലു​​ക​​ളി​​ൽ സ്‌​​പെ​​ഷ​​ല്‍ ഊ​​ണി​​ന് നി​​ര​​ക്കു​​കൂ​​ട്ടി.

ഇ​​റ​​ച്ചി​​വി​​ല​​യും സാ​​ധാ​​ര​​ണ​​ക്കാ​​ര്‍​ക്ക് താ​​ങ്ങാ​​നാ​​വു​​ന്നി​​ല്ല. പോ​​ത്തി​​റ​​ച്ചി 430, പ​ന്നി-380-400, കോ​​ഴി- 170 എ​​ന്ന നി​​ര​​ക്കി​​ലാ​​ണ്. ഇ​​റ​​ച്ചി​​യു​​ടെ വി​​ല നി​​യ​​ന്ത്രി​​ക്കാ​​ന്‍ ത​​ദേ​ശ​​സ്ഥാ​​പ​​ന​​ങ്ങ​​ള്‍​ക്ക് അ​​ധി​​കാ​​ര​​മു​​ണ്ട്. കേ​​ര​​ള​​ത്തി​​ല്‍ മാം​​സ​​വി​​ല ഏ​​റ്റ​​വും കൂ​​ടു​​ത​​ലു​​ള്ള​​ത് കോ​​ട്ട​​യം ജി​​ല്ല​​യി​​ലാ​​ണ്. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ അ​​നാ​​സ്ഥ​​യാ​​ണ് മാം​​സ​​ത്തി​​ന് ഓ​​രോ പ​​ഞ്ചാ​​യ​​ത്തി​​ലും ഓ​​രോ നി​​ര​​ക്ക് വ​​രാ​​ന്‍ കാ​​ര​​ണ​​മാ​​യി​​രി​​ക്കു​​ന്ന​​ത്.