എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ന് സ്വീ​ക​ര​ണം നൽകി
Monday, July 8, 2024 6:16 AM IST
ച​ട​യ​മം​ഗ​ലം: എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി​ക്ക് ച​ട​യ​മം​ഗ​ലം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ചി​ത​റ, കു​മ്മി​ൾ, അ​ല​യ​മ​ൺ, ഇ​ടി​വ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
മ​തേ​ത​ര ഇ​ന്ത്യ​യു​ടെ ശ​ക്തി തെ​ളി​യി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മാ​ണ് ല​ഭ്യ​മാ​യ​തെ​ന്നും രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​തേ​ത​ര ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളും, ഭ​ര​ണ​ഘ​ട​ന​യും സം​ര​ക്ഷി​ക്കു​ന്ന​തി​ന് ശ​ക്ത​മാ​യ പ്ര​തി​പ​ക്ഷ​മാ​യി ഇ​ന്ത്യ മു​ന്ന​ണി പാ​ർ​ല​മെ​ന്‍റി​ൽ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും സ്വീ​ക​ര​ണ​ങ്ങ​ൾ​ക്കു​ള്ള മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി പ​റ​ഞ്ഞു.


സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ചി​ത​റ പ​ഞ്ചാ​യ​ത്തി​ലെ ഇ​ല​വു​പാ​ല​ത്ത് യു​ഡി​എ​ഫ് ച​ട​യ​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ചി​ത​റ മു​ര​ളീ​ധ​ര​ൻ നാ​യ​ർ നി​ർ​വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​സ്ലിം​ലീ​ഗ് ച​ട​യ​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം. ​ത​മീ​മു​ദ്ദീ​ൻ, ആ​ർ​എ​സ്പി സം​സ്ഥാ​ന സ​മി​തി അം​ഗം പാ​ങ്ങോ​ട് സു​രേ​ഷ്, സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.