ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യെ പി​ണ​റാ​യി കൊ​ള്ള​സം​ഘ​മാ​ക്കി മാ​റ്റി: ബി​ജെ​പി
Saturday, October 5, 2024 6:03 AM IST
കൊ​ല്ലം: കേ​ര​ള​ത്തി​ലെ ക​മ്യൂ​ണി​സ്റ്റു പാ​ര്‍​ട്ടി​യെ പി​ണ​റാ​യി വി​ജ​യ​ന്‍ കൊ​ള്ള​സം​ഘ​മാ​ക്കി മാ​റ്റി​യെ​ന്ന് ബി​ജെ​പി ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൊ​ല്ലം ക​ള​ക്ട​റേ​റ്റി​ലേ​ക്ക് ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മാ​ഫി​യ-​സ്വ​ര്‍​ണ​ക്ക​ട​ത്ത്, മ​യ​ക്കു​മ​രു​ന്ന്, തീ​വ്ര​വാ​ദ സം​ഘ​ങ്ങ​ളു​ടെ താ​വ​ള​മാ​യി സി​പി​എം മാ​റി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു. സ്വ​ര്‍​ണ​ക്ക​ട​ത്തും തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും മാ​ഫി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​ണ് പി​ണ​റാ​യി ഭ​ര​ണ​ത്തി​ല്‍ ന​ട​ക്കു​ന്ന​ത്.


ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​ബി. ഗോ​പ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ. വ​യ​യ്ക്ക​ല്‍ സോ​മ​ന്‍, എ​സ്. പ്ര​ശാ​ന്ത്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി രാ​ജി​പ്ര​സാ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​നു സ​മീ​പ​ത്തു നി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​നം ക​ള​ക്ട​റേ​റ്റി​നു മു​ന്‍​പി​ല്‍ ബാ​രി​ക്കേ​ഡ് വ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു.