കി​സാ​ൻ​സ​ഭ ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്നും നാ​ളെ​യും ചാ​ത്ത​ന്നൂ​രി​ൽ
Saturday, October 5, 2024 6:03 AM IST
കൊ​ല്ലം: അ​ഖി​ലേ​ന്ത്യാ കി​സാ​ൻ സ​ഭ ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്നും നാ​ളെ​യും ചാ​ത്ത​ന്നൂ​ർ അ​ൽ - റ​യാ​ൻ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കും. 420 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും.ഇ​ന്ന് രാ​വി​ലെ 10-ന് ​പൊ​തു​സ​മ്മേ​ള​നം ദേ​ശീ​യ സെ​ക്ര​ട്ട​റി സ​ത്യ​ൻ മൊ​കേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ച്ച​യ്ക്ക് 12-ന് ​പ്ര​തി​നി​ധി സ​മ്മേ​ള​നം.

വൈ​കു​ന്നേ​രം നാ​ലി​ന് ക​ർ​ഷ​ക സം​ഗ​മ​വും സെ​മി​നാ​റും മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി.​എ​സ്. ജ​യ​ലാ​ൽ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പി.​എ​സ്. സു​പാ​ൽ എം​എ​ൽ​എ ക​ർ​ഷ​ക​രെ ആ​ദ​രി​ക്കും. കി​സാ​ൻ​സ​ഭ സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​വി. വ​സ​ന്ത​കു​മാ​ർ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​യ​ങ്ങ​ളും ക​ർ​ഷ​ക​രും എ​ന്ന വി​ഷ​യം അ​വ​ത​രി​പ്പി​ക്കും.


നാ​ളെ രാ​വി​ലെ 9.30 ന് ​കാ​ർ​ഷി​ക സം​സ്കൃ​തി എ​ന്ന പ​രി​പാ​ടി മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പോ​ടെ സ​മ്മേ​ള​നം സ​മാ​പി​ക്കും.