ന​വ​രാ​ത്രി ഉ​ത്സവം ആ​രം​ഭി​ച്ചു
Saturday, October 5, 2024 6:03 AM IST
കൊ​ല്ലം: കൊ​ല്ലം പു​തി​യ​കാ​വ് ക്ഷേ​ത്ര​ത്തി​ല്‍ ന​വ​രാ​ത്രി ഉ​ല്‍​സ​വ​ത്തി​ന് അ​ഷ്ട​ദ്ര​വ്യ​ഗ​ണ​പ​തി​ഹോ​മ​ത്തോ​ടെ തു​ട​ക്ക​മാ​യി.

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സാ​ര​സ്വ​ത മ​ന്ത്ര പു​ഷ്പാ​ഞ്ജ​ലി, ന​വ​ദ്ര​വ്യാ​ഭി​ഷേ​കം, ഔ​ഷ​ധ​ക​ഷാ​യ വി​ത​ര​ണം എ​ന്നി​വ ന​ട​ക്കും. വൈ​കു​ന്നേ​രം ന​വാ​വ​ര​ണ സം​ഗീ​താ​ര്‍​ച്ച​ന, നൃ​ത്ത​നൃ​ത്യ​ങ്ങ​ള്‍, സൗ​ന്ദ​ര്യ​ല​ഹ​രി പാ​രാ​യ​ണം, ദേ​വീ​മാ​ഹാ​ത്മ്യ പാ​രാ​യ​ണം, ല​ളി​താ സ​ഹ​സ്ര​നാ​മ പാ​രാ​യ​ണം എ​ന്നി​വ ഉ​ണ്ടാ​കും.

എ​ല്ലാ ദി​വ​സ​വും അ​ന്ന​ദാ​നം, പ്ര​സാ​ദ​വി​ത​ര​ണം ന​ട​ക്കും. 10 നു ​കു​മാ​രീ​പൂ​ജ, ശോ​ഭാ​യാ​ത്ര, പൂ​ജ​വ​യ്പ്.

12 ന് ​സ​മൂ​ഹ​സാ​ര സ്വ​ത​യ​ജ്ഞം. 13 ന് ​രാ​വി​ലെ പൂ​ജ​യെ​ടു​പ്പ്, സ​ര​സ്വ​തീ​പൂ​ജ, വി​ദ്യാ​രം​ഭം.
പ്ര​മു​ഖ​ർ കു​ട്ടി​ക​ൾ​ക്ക് ആ​ദ്യാ​ക്ഷ​രം കു​റി​ക്കും. തു​ട​ര്‍​ന്ന് സം​ഗീ​താ​രാ​ധ​ന, നൃ​ത്താ​രം​ഭം എ​ന്നി​വ ന​ട​ക്കും.

ചി​റ്റു​മ​ല ദു​ർ​ഗാ ക്ഷേ​ത്ര​ത്തി​ൽ

കു​ണ്ട​റ: കി​ഴ​ക്കേ ക​ല്ല​ട ചി​റ്റു​മ​ല ദു​ർ​ഗാ ക്ഷേ​ത്ര​ത്തി​ൽ ന​വ​രാ​ത്രി ഉ​ത്സ​വം തു​ട​ങ്ങി. 13 ന് ​വി​ജ​യ​ദ​ശ​മി നാ​ളി​ൽ വി​ദ്യാ​രം​ഭ​ത്തോ​ടെ ന​വ​രാ​ത്രി ഉ​ത്സ​വം സ​മാ​പി​ക്കും.


ഇ​ന്ന് രാ​വി​ലെ എ​ട്ടു​മു​ത​ൽ ദേ​വി ഭാ​ഗ​വ​ത പാ​രാ​യ​ണം. രാ​ത്രി 7.30 മു​ത​ൽ ഗാ​നാ​ർ​ച്ച​ന. നാ​ളെ രാ​ത്രി ഏ​ഴു​മു​ത​ൽ ഭ​ക്തി​ഗാ​ന​മേ​ള. ഏ​ഴി​ന് രാ​ത്രി ഏ​ഴു​മു​ത​ൽ രാ​ഗ​സു​ധ. എ​ട്ടി​ന് വൈ​കു​ന്നേ​രം ആ​റി​ന് ചു​റ്റു​വി​ള​ക്ക്, രാ​ത്രി ഏ​ഴു​മു​ത​ൽ സം​ഗീ​ത സ​ദ​സ്.

ഒ​മ്പ​തി​ന് രാ​ത്രി ഏ​ഴു​മു​ത​ൽ സം​ഗീ​ത സ​ദ​സ്. പ​ത്തി​ന് രാ​ത്രി​ഏ​ഴു മു​ത​ൽ ഭ​ക്തി​ഗാ​ന​മേ​ള. 11ന് ​രാ​ത്രി ഏ​ഴു മു​ത​ൽ സം​ഗീ​ത സ​ദ​സ്. 12ന് ​രാ​ത്രി ഏ​ഴു മു​ത​ൽ ഭ​ക്തി​ഗാ​ന​മേ​ള. 13 ന് ​വി​ജ​യ​ദ​ശ​മി. രാ​വി​ലെ എ​ട്ടു മു​ത​ൽ വി​ദ്യാ​രം​ഭം. വി​ദ്യാ​രം​ഭ​ത്തി​ന് ക്ഷേ​ത്രം മേ​ൽ​ശാ​ന്തി ദേ​വീ​ദാ​സ് ഭ​ട്ട​തി​രി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

വി​ദ്യാ​രം​ഭം കു​റി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ൾ​ക്ക് സ്നേ​ഹോ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കും. കി​ഴ​ക്കേ ക​ല്ല​ട സി​വി​കെ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, കാ​രു​വേ​ലി​ൽ സെ​ന്‍റ്ജോ​ൺ​സ് കി​ൻ​ഡ​ർ ഗാ​ർ​ട്ട​ൻ സ്കൂ​ൾ എ​ന്നി​വ​രാ​ണ് സ്നേ​ഹോ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​ത്.