ര​ഞ്ജി​ത് രാ​ധാ​കൃ​ഷ്ണ​ൻ പു​ന​ലൂ​ർ ന​ഗ​ര​സ​ഭ​ ഉ​പാ​ധ്യ​ക്ഷ​ൻ
Wednesday, March 27, 2024 11:56 PM IST
പു​ന​ലൂ​ർ : പു​ന​ലൂ​ർ ന​ഗ​ര​സ​ഭ​യു​ടെ വൈ​സ് ചെ​യ​ർ​മാ​നാ​യി ഭ​ര​ണി​ക്കാ​വ് വാ​ർ​ഡ് കൗ​ൺ​സി​ല​റും സി​പി​ഐ പ്ര​തി​നി​ധി​യു​മാ​യ ര​ഞ്ജി​ത് രാ​ധാ​കൃ​ഷ്ണ​ൻ (സോ​ണി) സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു.

ഇ​ട​തു​പ​ക്ഷ മു​ന്ന​ണി​യു​ടെ ധാ​ര​ണ പ്ര​കാ​രം സി​പി​എ​മ്മി​ലെ ഡി. ​ദി​നേ​ശ​ൻ രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

ഇ​ന്ന​ലെ രാ​വി​ലെ 11 ന് ​ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ ഹാ​ളി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന വാ​ള​ക്കോ​ട് വാ​ർ​ഡ് കൗ​ൺ​സി​ല​ർ റ​ഷീ​ദ് കു​ട്ടി 14 വോ​ട്ടു​ക​ൾ നേ​ടി. ര​ഞ്ജി​ത്തി​ന് 20 വോ​ട്ട് ല​ഭി​ച്ചു. നേ​താ​ജി വാ​ർ​ഡ് കൗ​ൺ​സി​ല​ർ അ​ജി ആ​ന്‍റ​ണി തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ങ്കെ​ടു​ത്തി​ല്ല.

ടിം​ബ​ർ സെ​യി​ൽ​സ് പു​ന​ലൂ​ർ ഡിഎ​ഫ്ഒ ആ​യി​രു​ന്നു വ​ര​ണാ​ധി​കാ​രി. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​പു​ഷ്പ​ല​ത സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

സി​പി​എം പു​ന​ലൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി എ​സ്. ബി​ജു, സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സി. ​അ​ജ​യ​പ്ര​സാ​ദ്, മു​ൻ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, എ.​ജി. സെ​ബാ​സ്റ്റ്യ​ൻ, എ​ൻസിപി നേ​താ​വ് കെ. ​ധ​ർ​മരാ​ജ​ൻ, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി അ​ഡ്വ. ശ്യാം ​തു​ട​ങ്ങി​യ​വ​ർ വൈ​സ് ചെ​യ​ർ​മാ​ന് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ആ​ശം​സ​ക​ൾ​ക്ക് ഒ​ടു​വി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത് രാ​ധാ​കൃ​ഷ്ണ​ൻ ന​ന്ദി അ​റി​യി​ച്ചു. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് വീ​ക്ഷി​ക്കു​ന്ന​തി​ന് ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ൽ എ​ത്തി​യി​രു​ന്നു.