പൈ​പ്പ് പൊ ​ട്ട​ൽ സ്ഥി​രം സം​ഭ​വം; ത​ക​ർ​ന്ന് പ്ലാ​മൂ​ട് -ഊ​റാം​വി​ള റോ ​ഡ്
Tuesday, March 19, 2024 12:14 AM IST
ചാ​ത്ത​ന്നൂ​ർ:​ തു​ട​ർ​ച്ച​യാ​യ പൈ​പ്പ് പൊ​ട്ട​ൽ മൂ​ലം കു​ണ്ടും കു​ഴി​യു​മാ​യ പ്ലാ​മൂ​ട്- ഊ​റാം​വി​ള റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി. ക​ട്ട​ച്ച​ൽ - ചാ​ത്ത​ന്നൂ​ർ റോ​ഡു വ​ഴി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ചാ​ത്ത​ന്നൂ​രി​ലെ​ത്താ​തെ ദേ​ശീ​യ​പാ​ത​യി​ൽ പ്ര​വേ​ശി​ച്ച് തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​കാ​നു​ള്ള കു​റു​ക്ക് വ​ഴി​യാ​ണ് പ്ലാ​മൂ​ട് - ഊ​റാം​വി​ള റോ​ഡ്. വ​ലി​യ ടോ​റ​സ് ലോ​റി ഉ​ൾ​പ്പെ​ടെ ഇ​ട​ത​ട​വി​ല്ലാ​തെ വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി ക​ട​ന്നു പോ​കു​ന്നു.

റോ​ഡി​ലു​ണ്ടാ​കു​ന്ന സ​മ്മ​ർ​ദവും ക​ണ​ക്ഷ​നു​ക​ൾ വ​ർ​ധി​പ്പി​ച്ച​ത് മൂ​ലം ജ​ല​പ്ര​വാ​ഹ​ത്തി​ലു​ണ്ടാ​കു​ന്ന സ​മ്മ​ർ​ദവും താ​ങ്ങാ​നാ​വാ​തെ റോ​ഡു മ​ധ്യത്തി​ലു​ള്ള ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ൾ നി​ര​ന്ത​രം പൊ​ട്ടു​ക​യും വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി അ​ധി​കൃ​ത​രെ​ത്തി റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ച് മ​ണ്ണി​ട്ട് നി​ക​ത്തി അ​തി​നു​മു​ക​ളി​ൽ സി​മ​ന്‍റി​ട്ട​ട​യ്ക്കു​ക​യാ​ണ് പ​തി​വ്.

ഇ​തി​നു മു​ക​ളി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​തോ​ടെ കു​ഴി​ക​ൾ ഇ​ടി​ഞ്ഞു താ​ണു വ​ൻ​ഗ​ർ​ത്ത​ങ്ങ​ളാ​യി മാ​റു​ന്നു. കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച റോ​ഡ് സം​ര​ക്ഷി​ക്കു​ന്ന​തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ന്ന് സി​റ്റി​സ​ൺ ഫാ​റം പ്ര​സി​ഡ​ന്‍റ് ജി ​ദി​വാ​ക​ര​ൻ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.