വാ​യ്പാ വി​ത​ര​ണ​ത്തി​ൽ വ​ർ​ധ​ന​വ്; ഒ​ന്നാം പാ​ദ​ത്തി​ൽ 2557 കോ​ടി രൂ​പ ന​ൽ​കി
Saturday, September 21, 2024 5:40 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ ബാ​ങ്കു​ക​ൾ ന​ട​പ്പ് സാ​ന്പ​ത്തി​ക വ​ർ​ഷം 2024- 25 ഒ​ന്നാം പാ​ദം വ​രെ 2557 കോ​ടി രൂ​പ വാ​യ്പ ന​ൽ​കി​യ​താ​യി ജി​ല്ലാ​ത​ല ബാ​ങ്കിം​ഗ് അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. ഇ​തി​ൽ മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ൽ 2021 കോ​ടി രൂ​പ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. കാ​ർ​ഷി​ക വാ​യ്പ​യാ​യി 1329 കോ​ടി രൂ​പ​യും നോ​ണ്‍ ഫാ​മിം​ഗ് സെ​ക്ട​റി​ൽ 529 കോ​ടി രൂ​പ​യും മ​റ്റു മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ൽ 99 കോ​ടി രൂ​പ​യു​മാ​ണ് വാ​യ്പ ന​ൽ​കി​യ​ത്.

ബാ​ങ്കു​ക​ളു​ടെ മൊ​ത്തം വാ​യ്പ 2023 ഏ​പ്രി​ൽ 30 നെ ​അ​പേ​ക്ഷി​ച്ച് 9974 കോ​ടി രൂ​പ​യി​ൽ നി​ന്നും 10725 കോ​ടി രൂ​പ​യു​ടെ വ​ർ​ധ​ന​വു​ണ്ടാ​യി. വാ​യ്പ വി​ത​ര​ണ​ത്തി​ൽ എ​ട്ട് ശ​ത​മാ​ന​വും നി​ക്ഷേ​പ​ത്തി​ൽ ഒ​ന്പ​ത് ശ​ത​മാ​ന​വും വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ജി​ല്ല​യി​ലെ വാ​യ്പ നി​ക്ഷേ​പ അ​നു​പാ​തം 132 ശ​ത​മാ​ന​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ ബാ​ങ്കിം​ഗ് അ​വ​ലോ​ക​ന യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ ഗൗ​തം രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ, ക​ന​റാ ബാ​ങ്ക് റീ​ജ​ണ​ൽ ഹെ​ഡ് ല​ത പി. ​കു​റു​പ്പ്, ആ​ർ​ബി​ഐ ലീ​ഡ് ഡി​സ്ട്രി​ക്ട് ഓ​ഫീ​സ​ർ ഇ.​കെ. ര​ഞ്ജി​ത്ത്, ലീ​ഡ് ഡി​സ്ട്രി​ക്ട് മാ​നേ​ജ​ർ ടി.​എം. മു​ര​ളീ​ധ​ര​ൻ, ന​ബാ​ർ​ഡ് ഡി​സ്റ്റി​ക് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ ആ​ർ. ആ​ന​ന്ദ്, കു​ടും​ബ​ശ്രീ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ കെ. ​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, ഡി​ഐ​സി ജ​ന​റ​ൽ മാ​നേ​ജ​ർ ആ​ർ. ര​മ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.