ശു​ചി​ത്വ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ന​ട​ത്തി
Saturday, September 21, 2024 5:37 AM IST
മാ​ന​ന്ത​വാ​ടി: രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ വി​ക​സ​ന പ്ര​സ്ഥാ​ന​മാ​യ വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി പു​ഞ്ചി​രി​മ​ട്ടം ദു​രി​ത ബാ​ധി​ത​ർ​ക്കാ​യി വി​പു​ല​മാ​യ രീ​തി​യി​ൽ ശു​ചി​ത്വ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ന​ട​ത്തി. മ​ഹാ ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സാം​ക്ര​മി​ക രോ​ഗ​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ആ​രോ​ഗ്യം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​മാ​യി​ട്ടാ​ണ് ശു​ചി​ത്വ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി​യ​ത്.

സീ​ഡ്സ് എ​ന്ന ഏ​ജ​ൻ​സി​യു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ ശു​ചി​ത്വ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ചൂ​ര​ൽ​മ​ല സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​എ. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ചൂ​ര​ൽ​മ​ല, നീ​ലി​കാ​പ്പ്, അം​ബേ​ദ്ക്ക​ർ കോ​ള​നി, അ​ര​ന്പ​റ്റ, പു​ത്തു​മ​ല, സെ​ന്‍റി​ന​ൽ റോ​ക്ക് എ​സ്റ്റേ​റ്റ്, മേ​പ്പാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ന്ന ശു​ചി​ത്വ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളി​ൽ 1280 പേ​ർ പ​ങ്കെ​ടു​ത്തു.

പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ടീം ​അം​ഗ​ങ്ങ​ളാ​യ റോ​ബി​ൻ ജോ​സ​ഫ്, ദീ​പു ജോ​സ​ഫ് ചി​ഞ്ചു മ​രി​യ, ബി​ൻ​സി വ​ർ​ഗീ​സ്, ഷീ​ന ആ​ന്‍റ​ണി, ജി​നു ഷി​നു, ആ​ലി​സ് സി​സി​ൽ എ​ന്നി​വ​രും സീ​ഡ്സ് ഏ​ജ​ൻ​സി​യി​ലെ റ്റാ​നി​യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.