ബാ​സ്ക്ക​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് സ​മാ​പി​ച്ചു
Saturday, September 21, 2024 5:37 AM IST
പു​ൽ​പ്പ​ള്ളി: ബാ​സ്ക്ക​റ്റ്ബോ​ൾ ജി​ല്ലാ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ള്ള​ൻ​കൊ​ല്ലി​യി​ൽ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ സീ​നി​യ​ർ ബാ​സ്ക​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് സ​മാ​പി​ച്ചു. ലാ​ക്കേ​ഴ്സ് ക​ബ​നി​ഗി​രി ചാ​ന്പ്യന്മാ​രാ​യി. ഹോ​ക്സ് പു​ൽ​പ്പ​ള്ളി റ​ണ്ണേ​ഴ്സ് അ​പ്പാ​യി. സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള ജി​ല്ലാ ടീ​മം​ഗ​ങ്ങ​ളേ​യും മ​ത്സ​ര​ത്തി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്തു.


സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഫാ. ​അ​ഖി​ൽ ഉ​പ്പു​വീ​ട്ടി​ൽ, ലീ​ലാ മാ​ത്യു, സ​ജി ജോ​ർ​ജ്, സാ​ബു ഗെ​ർ​വാ​സീ​സ്, എ.​കെ. മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.