സുൽത്താൻ ബത്തേരി: വീടിനു സമീപത്തെ വയലിൽ മേയാൻവിട്ട പശുവിനെ കടുവ ആക്രമിച്ചു. നൂൽപ്പുഴ നെൻമേനിക്കുന്ന് കോട്ടൂർ കാർത്യായിനിയുടെ ചെനയുള്ള പശുവിനെയാണ് കടുവ അക്രമിച്ചു പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ പശുവിന്റെ ഇരുകാലുകൾക്കും സാരമായി പരിക്കേറ്റു. പശുവിനെ കടുവ ആക്രമിച്ചതോടെ പ്രദേശം വീണ്ടും കടുവ ഭീതിയിലായിരിക്കുകയാണ്.