നെടുമങ്ങാട് : കനത്ത മഴയിൽ മൺകട്ടകൊണ്ട് നിർമിച്ച വീട് തകർന്നു. വെളിയന്നൂർ തടത്തരികത്തുവീട്ടിൽ ഷൈലജ (52)യുടെ വീടാണ് കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ തകർന്നത്.
രാത്രിയോടെ വീടിന്റെ ചുവരിടിഞ്ഞ് വീഴുകയായിരുന്നു.
വീട് ശോച്യാവസ്ഥയിലായതിനെ തുടർന്ന് ഷൈലജയും കുടുംബവും കഴിഞ്ഞ കുറച്ചുനാളായി സമീപത്തെ മറ്റൊരു വീട്ടിൽ വാടകയ്ക്കു താമസിക്കുകയാണ്. ഇതിനാൽ ദുരന്തം ഒഴിവായി.