വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക‍​യ​റാ​ൻ ശ്ര​മം: ബം​ഗാ​ള്‍ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ
Tuesday, April 23, 2024 4:34 AM IST
നേ​മം : ക​മ്പി​കൊ​ണ്ട് വാ​തി​ല്‍ ത​ക​ർ​ത്ത് ആ​ളി​ല്ലാ​ത്ത വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റാ​ൻ ശ്ര​മി​ച്ച പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി​യെ നേ​മം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബം​ഗാ​ള്‍ ജ​യ്പാ​ല്‍​ഗു​ഡി, ച​ന്നാ​ഡി​പ്പ സ്വ​ദേ​ശി വി​ഷ്ണു റോ​യി (22) ആ​ണ് പി​ടി​യി​ലാ​യ​ത്.

പാ​പ്പ​നം​കോ​ട് വാ​ഴ​വി​ള​യി​ല്‍ അ​നു​കൃ​ഷ്ണ​ന്‍ എ​ന്ന​യാ​ളു​ടെ വീ​ട്ടി​ലാ​യി​രു​ന്നു ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് പ്ര​തി മോ​ഷ​ണ ശ്ര​മം ന​ട​ത്തി​യ​ത്. സം​ഭ​വ​സ​മ​യ​ത്ത് വീ​ട്ടി​ൽ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. വീ​ട്ടു​കാ​ർ മ​ട​ങ്ങി എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു വീ​ടി​ന്‍റെ മു​ന്‍​വ​ശ​ത്തെ വാ​തി​ല്‍ കു​ത്തി​പൊ​ളി​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യ​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.

ഈ ​സ​മ​യം വീ​ടി​ന് പു​റ​കു​വ​ശ​ത്തു​ണ്ടാ​യി​രു​ന്ന പ്ര​തി പു​റ​കി​ലെ വാ​തി​ല്‍ പൊ​ളി​ക്കാ​ന്‍ ശ്ര​മം ന​ട​ത്തു​ന്ന​തി​ന്‍റെ ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ര്‍ ഓ​ടി​യെ​ത്തി​യ​പ്പോ​ള്‍ മോ​ഷ്ടാ​വ് മ​തി​ല്‍ ചാ​ടി ഓ​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​മാ​യി വീ​ട്ടു​ട​മ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​ൻ എ​ത്തി​യ​പ്പോ​ൾ ബാ​റി​ല്‍ മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തി​ന് പോ​ലീ​സ് പി​ടി​കൂ​ടി കൊ​ണ്ടു​വ​ന്ന വി​ഷ്ണു​റോ​യി അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു.

ആ​ളെ തി​രി​ച്ച​റി​ഞ്ഞ പ​രാ​തി​ക്കാ​ര​ന്‍ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യും കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ പ്ര​തി കു​റ്റം സ​മ്മ​തി​ക്കു​ക​യും ചെ​യ്തു.