എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ​ക്കാ​യി ക​രി​യ​ർ ഗൈ​ഡ​ൻ​സ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു
Wednesday, May 1, 2024 3:44 AM IST
തി​രു​വ​ന​ന്ത​പു​രം: എ​ൻ​സി​സി ഗ്രൂ​പ്പ് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ് സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ങ്ങോ​ട് സൈ​നി​ക കേ​ന്ദ്ര​ത്തി​ലെ ക​രി​യ​പ്പ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ​ക്കാ​യു​ള്ള ക​രി​യ​ർ ഗൈ​ഡ​ൻ​സ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു.

ക​ര, നാ​വി​ക, വ്യോ​മ​സേ​നാ എ​ൻ​സി​സി വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഏ​ക​ദേ​ശം 600 കേ​ഡ​റ്റു​ക​ൾ ഈ ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. മു​ൻ ഡി​ജി​പി അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബ് മു​ഖ്യാ​തി​ഥിയായി​രു​ന്നു. വി​വി​ധ സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​ക​ളെക്കു​റി​ച്ചും പ​രീ​ക്ഷ വി​ജ​യി​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ളേ​ക്കു​റി​ച്ചും അ​ദ്ദേ​ഹം ച​ട​ങ്ങി​ൽ വി​ശ​ദീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം എ​ൻ​സി​സി ഗ്രൂ​പ്പ് ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ ആ​ന​ന്ദ് കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

തി​രു​വ​ന​ന്ത​പു​രം ഡി​സി​പി പി. ​നി​ധി​ൻ​രാ​ജ്, ആ​ർ​ട്ട് ഓ​ഫ് ലി​വിം​ഗ് ഫൗ​ണ്ടേ​ഷ​ൻ പ്ര​തി​നി​ധി ആ​ന​ന്ദ് നാ​രാ​യ​ണ​ൻ, പ്ര​തി​രോ​ധ വ​ക്താ​വ് സു​ധ എ​സ്. ന​ന്പൂ​തി​രി, തി​രു​വ​ന​ന്ത​പു​രം ഗ​വ​ണ്മെ​ന്‍റ് വി​മെ​ൻ​സ് കോ​ള​ജി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ല​ഫ്റ്റ​ന​ന്‍റ് ഡോ.​ ഷ​ബാ​ന ഹ​ബീ​ബ്, 2 കേ​ര​ള എ​ൻ​സി​സി ബ​റ്റാ​ലി​യ​ൻ ക​മാ​ൻ​ഡിം​ഗ് ഓ​ഫീസ​ർ കേ​ണ​ൽ ജ​യ്ശ​ങ്ക​ർ ചൗ​ധ​രി, 1 കേ​ര​ള നേ​വ​ൽ യൂ​ണി​റ്റ് എ​ൻ​സി​സി ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ ക്യാ​പ്റ്റ​ൻ സു​നി​ൽ കു​മാ​ർ, വ്യോ​മ​സേ​നാ പ്ര​തി​നി​ധി വിം​ഗ് ക​മാ​ൻ​ഡ​ർ ഹ​നു​ജ എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സ് എ​ടു​ത്തു.

തി​രു​വ​ന​ന്ത​പു​രം എ​ൻ​സി​സി ഗ്രൂ​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ച്ച ഈ ​ക​രി​യ​ർ ഗൈ​ഡ​ൻ​സ് പ​രി​പാ​ടി​യി​ൽ വി​വി​ധ കോ​ള​ജു​ക​ളി​ൽ നി​ന്നു​ള്ള ര​ണ്ടും മൂ​ന്നും വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളാ​യ എ​ൻ​സി​സി കേ​ഡ​റ്റു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. തി​രു​വ​ന​ന്ത​പു​രം എ​ൻ​സി​സി ഗ്രൂ​പ്പ് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ർ കേ​ണ​ൽ ഭൂ​ഷ​ണ്‍ കു​ഞ്ചെ​റി​യ ന​ന്ദി പ​റ​ഞ്ഞു.