ശ്രീലങ്കയിൽ ട്രെയിനിടിച്ച് ആറ് കാട്ടാനകൾ ചത്തു
Friday, February 21, 2025 12:07 AM IST
കൊളംബോ: ശ്രീലങ്കയിൽ ട്രെയിനിടിച്ച് ആറ് കാട്ടാനകൾ ചത്തു. ഇന്നലെ കൊളംബോയ്ക്കു തെക്ക് ഹബറാനയിൽ ആയിരുന്നു അപകടം.
യാത്രാട്രെയിൻ ആനക്കൂട്ടത്തിലിടിക്കുകയായിരുന്നു. ട്രെയിൻ പാളം തെറ്റിയെങ്കിലും യാത്രക്കാർക്ക് പരിക്കില്ല. പരിക്കേറ്റ രണ്ട് ആനകൾക്കു ചികിത്സ ആരംഭിച്ചു.
മനുഷ്യനും കാട്ടാനകളും തമ്മിലുള്ള സംഘർഷം വ്യാപകമായ സ്ഥലമാണ് ശ്രീലങ്ക. കഴിഞ്ഞ വർഷം ആനകളുടെ ആക്രമണത്തിൽ 170 ആളുകൾ മരിച്ചിരുന്നു.
500 ആനകളെ മനുഷ്യരും വകവരുത്തി. ഓരോ വർഷവും ശരാശരി 20 ആനകൾ ട്രെയിനിടിച്ചു ചാകുന്നുണ്ട്. വനവൃസ്തൃതി കുറഞ്ഞതു മൂലമാണ് കാട്ടാനകൾ നാട്ടിലിറങ്ങുന്നതെന്നു പറയുന്നു.