ഇസ്രേലി സൈനികമേധാവി രാജിവച്ചു
Wednesday, January 22, 2025 1:17 AM IST
ജറുസലെം: 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഇസ്രേലി സൈനിക തലവൻ ലഫ്. ജനറൽ ഹെർസി ഹലേവി രാജിവച്ചു.
ആക്രമണം സംബന്ധിച്ച് ഇന്റലിജൻസ് വിവരങ്ങൾ ലഭ്യമാക്കുന്നതിലുണ്ടായ വീഴ്ചയുടെ പേരിലാണു രാജി. ഹമാസ് ഭീകരരുടെ ആക്രമണത്തിൽ 1200 ഇസ്രേലികളാണ് അന്നു കൊല്ലപ്പെട്ടത്. 251 പേർ ബന്ദിയാക്കപ്പെട്ടു.