ജനപ്രിയ ഇറേനിയൻ പോപ് ഗായകനു വധശിക്ഷ
Wednesday, January 22, 2025 12:20 AM IST
ടെഹ്റാൻ: ഇറാനിലെ ജനപ്രിയ പോപ് ഗായകൻ അനീർ ഹുസൈൻ മഗ്സൗദ്ലൂവിനെ ഇറേനിയൻ കോടതി വധശിക്ഷയ്ക്കു വിധിച്ചു.
മതനിന്ദ ആരോപിച്ചാണ് കോടതിവിധി. 2018 മുതൽ തുർക്കിയിലെ ഈസ്താംബുളിലാണ് അനീർ താമസിച്ചിരുന്നത്. 2023 ഡിസംബറിൽ ഇദ്ദേഹത്തെ തുർക്കി പോലീസ് ഇറാനു കൈമാറി.