Top
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Chocolate
എവറസ്റ്റ് കീഴടക്കിയ കുറിത്തലയന്മാർ
ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് ആദ്യമായി കീഴടക്കിയത് ടെന്‍സിംഗ് നോർഗേയും എഡ്മണ്ട് ഹിലാരിയുമാണെന്ന് കൂട്ടുകാര്‍ക്കറിയാമല്ലോ... അതിനുപിന്നാലെ ഒട്ടേറെപ്പേര്‍ എവറസ്റ്റിന് മുകളില്‍ കാലുകുത്തി. എന്നാല്‍ ഇന്നത്തെ നമ്മുടെ താരം ഇവരാരുമല്ല. ബാർ ഹെഡഡ് ഗൂസ് അഥവാ കുറിത്തലയൻ വാത്തകളെക്കുറിച്ചാണ് ഇന്നു നമ്മൾ സംസാരിക്കുന്നത്.
ടെന്‍സിംഗിനും ഹിലാരിക്കും സഹായങ്ങൾ നൽകി ഒപ്പമുണ്ടായിരുന്ന ന്യൂസിലന്ഡുകാരന് ജോര്‍ജ് ലോവാണ് എവറസ്റ്റിനു മുകളിൽ പറക്കുന്ന കുറിത്തലയൻ വാത്തകളെക്കുറിച്ച് ലോകത്തോടു പറഞ്ഞത്.
ഇവർ വേറെ ലെവൽ
നമ്മുടെ നാട്ടിലെ നീന്തല്‍ മാത്രം വശമുള്ള വാത്തയല്ല, മറിച്ച് ഉയരങ്ങൾ കീഴടക്കി പറക്കുന്നതിൽ കെങ്കേമരാണിവർ. 8848 മീറ്റര്‍ ഉയരത്തിലുള്ള അതായത് 350ലേറെ തെങ്ങുകള്‍ ഒന്നിനുമുകളിലൊന്നായി വെച്ചാലുള്ള അത്രയും ഉയരമുള്ള എവറസ്റ്റിന് മുകളിലൂടെ പറക്കാനുള്ള കഴിവ് കുറിത്തലയൻ വാത്തകൾക്കുണ്ട്.
എത്ര വലിയ ഉയരവും നിസാരമായി പറന്നു കീഴടക്കാനുള്ള കുറിത്തലയന്മാരുടെ കഴിവ് ലോകത്തെയാകെ അന്പരപ്പിക്കുന്നതാണ്.
ബ്ലാക്ക് ആൻഡ് വൈറ്റ് ബ്യൂട്ടി
കറുപ്പു കലർന്ന ചാരനിറവും വെളുപ്പും ചേർന്ന ഇവയുടെ കഴുത്തിലെ നീളന്‍ വരകളാണ് ഇവർക്ക് ബാര്‍-ഹെഡഡ് ഗൂസ് എന്ന പേരുനേടിക്കൊടുത്തത്. പര്‍വതങ്ങള്‍ക്കും തടാകങ്ങള്‍ക്കും സമീപം കൂട്ടത്തോടെ ജീവിക്കുന്ന ഇവർ പ്രധാനമായും കാണപ്പെടുന്നത് തെക്കനേഷ്യന്‍ പ്രദേശങ്ങളിലാണ്.
ഒന്നര മുതൽ മൂന്നു കിലോഗ്രാം വരെ ഭാരം വരുന്ന കുറിത്തലയൻ വാത്തകളുടെ നീളം ഏകദേശം 75 സെന്റീമീറ്റർ വരും. പൊതുവേ സസ്യഭുക്കുകളായ ഇവർ ചെമ്മീൻ, ഞണ്ട് തുടങ്ങിയ കവച ജന്തുവർഗങ്ങളേയും മണ്ണിര, ഒച്ച് തുടങ്ങിയ അകശേരുജന്തുവർഗങ്ങളേയും (invertebrates) ഭക്ഷിക്കും.
ഉയരങ്ങൾ കീഴടക്കിയവർ
ഉയർന്ന പ്രദേശങ്ങളിൽ കഴിയാനാണ് കുറിത്തലയൻ വാത്തകൾക്ക് ഇഷ്ടം. ഓക്സിജന്റെ തോത് തീരെ താഴ്ന്ന എവറസ്റ്റിന് മുകളിലുടെ അനായാസം ഇവ പറന്നുപോകുന്നത് ശാസ്ത്രലോകത്തെപ്പോലും അദ്ഭുതപ്പെടുത്തി.
അതിവേഗം ഓക്സിജന്‍ ആഗിരണം ചെയ്യാൻ കഴിവുള്ള പ്രത്യേക തരം ഹീമോഗ്ലോബിനാണ് ഇവയെ മറ്റു പക്ഷികളിൽ നിന്നു വ്യത്യസ്തരാക്കുന്നതെന്നു പഠനങ്ങൾ പറയുന്നു. ഇത് ഉയരമേറിയ പര്‍വതങ്ങള്‍ക്ക് മുകളിലും ഓക്സിജന്‍ ലഭ്യത കുറവുള്ള ഇടങ്ങളിലും ഇവർക്ക് സുഖമായി ജീവിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുന്നു.
മെറ്റബോളിസത്തില്‍ മാറ്റം വരുത്തിയും അതിവേഗം ചിറകുകളടിച്ചുമൊക്കെയാണ് ഇവർ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുന്നത്.
പറന്നുയരുന്ന രഹസ്യം
ഉയര്‍ന്ന മേഖലകളിലെത്തുമ്പോള്‍ ശരീരത്തിലെ ചയാപചയ പ്രക്രിയയില്‍ (മെറ്റബോളിസം) മാറ്റം വരുത്താന്‍ ഇവയ്ക്ക് സാധിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഫെയ്സ് ബ്രീത്തിംഗ് മാസ്കും സെന്‍സറുകളും ഘടിപ്പിച്ചായിരുന്നു പരീക്ഷണം. വിമാനങ്ങളുടെ പരീക്ഷണ പറക്കലിന് ഉപയോഗിക്കുന്ന വിന്‍ഡ് ടണലിലൂടെയുള്ള പറക്കലുൾപ്പെടെ നിരവധി പരീക്ഷണങ്ങൾക്ക് വാത്തകളെ വിധേയരാക്കി. എല്ലാം അവർ നിസാരമായി വിജയിച്ചു.
പലയിനം വാത്തകളെ പരീക്ഷണത്തിനു വിധേയരാക്കിയെങ്കിലും കുറിത്തലയൻ വാത്തകളായിരുന്നു കൂട്ടത്തിൽ മിടുക്കർ. വാത്തകളിലെ ഏകദേശം 19 ഇനത്തിന് എവറസ്റ്റിനു മുകളിലൂടെ പറക്കാനുള്ള ശേഷിയുണ്ടെന്ന നിഗമനത്തിലെത്തിയിരിക്കുകയാണ് ഗവേഷകർ.
ഇവരെ കണ്ടവരുണ്ടോ?
1953ല്‍ ജോര്‍ജ് ലോവ് താൻ എവറസ്റ്റില്‍ കണ്ടത് കുറിത്തലയൻ വാത്തകളെയാണെന്ന് സാക്ഷ്യപ്പെടുത്തി. എന്നാല്‍ അധികമാരും അദ്ദേഹത്തെ വിശ്വസിച്ചില്ല. ഉയരങ്ങളിൽ നിൽക്കുന്പോഴുണ്ടാകുന്ന വെറും തോന്നല്‍ മാത്രമാണെന്നായിരുന്നു പലരുടേയും വാദം. പിന്നീടു പലരും ഇക്കാര്യം ആവർത്തിച്ചു.
എന്നാലിപ്പോൾ പ്രത്യേക പരിശീലനം നല്കി വളര്‍ത്തിയെടുത്ത വാത്തകളെ നിരീക്ഷിച്ചതില്‍ നിന്നാണ് ഗവേഷകര്‍ക്ക് പുതിയ വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാന്, ചൈന, ഇന്ത്യ, മംഗോളിയ, മ്യാൻമർ, നേപ്പാൾ, പാക്കിസ്ഥാൻ, റഷ്യ, തായ്ലൻഡ്, വിയറ്റ്നാം എന്നിവിടങ്ങളാണ് കുറിത്തലയൻ വാത്തകളുടെ ഇഷ്ടരാജ്യങ്ങൾ.
ആദിൽ മുഹമ്മദ്
കാടുകളോട് കൂട്ടുകൂടാം
മരങ്ങളും ചെടികളും വള്ളിപ്പടർപ്പുകളുമൊക്കെ കൂടുന്നതാണു വനം. അതാണു നമ്മുടെ വനസങ്കൽപം. വന്യ
ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ
മാനത്തെ താരകങ്ങൾക്കു മരണമില്ലെന്നു കവികൾ ആവർത്തിച്ചു പാടുന്പോഴും അതിനോട് യാതൊരുതരത്തിലും യോജിക്കാനാവില്ലെന്ന നില
വിശ്വവിഖ്യാതരായ മൂക്കന്മാർ
വൈക്കം മുഹമ്മദ് ബഷീറിന്റെ എക്കാലത്തെയും ഹിറ്റ് കഥകയാണ് വിശ്വവിഖ്യാതമായ മൂക്ക്. സാധാരണക്കാരനായ ഒരു പാ
പവിഴപ്പുറ്റുകളുടെ നാട്ടിൽ
എവിടേക്കു തിരിഞ്ഞാലും പവിഴപ്പുറ്റുകൾ മാത്രം നിറഞ്ഞ ഒരിടത്തെക്കുറിച്ച് കൂട്ടുകാർ കേട്ടിട്ടുണ്ടോ?
കണ്ടുപിടിത്തങ്ങളുടെ കുട്ടിക്കാലം
പഠിച്ചു പഠിച്ച്, വലിയ ആളാകുന്പോൾ പുതിയതായി എന്തെങ്കിലുമൊക്കെ കണ്ടുപിടുത്തങ്ങൾ നടത്തി ലോകം മുഴുവൻ അറിയപ്പെടണമെ
ഗ്രാൻഡ് മാസ്റ്റർ
ആത്മവിശ്വാസവും നിശ്ചയദാർഢ്യവും ഒപ്പം സ്ഥിരോത്സാഹവും കൈമുതലായുണ്ടെങ്കിൽ ഒന്നും ഒന്നിനും തടസമ
ഒരു കേരളം പല ഭാഷ
ഭാഷാ വൈവിധ്യം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇന്തോ-യൂറോപ്യൻ, ദ്രാവിഡ, സീനോ-ടിബറ്റൻ, ആസ്ട്രോ-ഏഷ്യാന
ചിത്രങ്ങൾ കഥപറയുമ്പോൾ
ആയിരം വാക്കുകൾക്ക് തുല്യമാണ് ഒരു ചിത്രം എന്ന് കൂട്ടുകാർ കേട്ടിട്ടില്ലേ. നമുക്ക് ചുറ്റുമുള്ള ലോകത്തുനിന്ന് കാമറയിൽ പക
മനവും മിഴിയും നിറച്ച് മൗലിനോംഗ്
ഏഷ്യയിലെ ഏറ്റവും ശുചിത്വമുള്ള ഗ്രാമം ഇന്ത്യയിലാണെന്നറിയുന്പോൾ ചിലരുടെയെങ്കിലും മനസിലേക്ക് ആദ്യമെത്തുന്നത് കേരളത
അഭിമാനം അഭിജിത്
പുരസ്കാരങ്ങളും അംഗീകാരങ്ങളും ആഗ്രഹിക്കാത്തവരും ഇഷ്ടപ്പെടാത്തവരുമായി ആരും ഉണ്ടാകില്ല. എന്നാൽ, ലോകോത്തര ബഹുമതിയായ
വേഗറാണി
ആത്മവിശ്വാസവും കഠിനപ്രയത്നവും ഒപ്പം ലക്ഷ്യബോധവുമുണ്ടെങ്കിൽ ജീവിതത്തിൽ അപ്രാപ്യമായി ഒന്നുമില
പ്രകൃതിയുടെ പോരാളി
“ഇതെല്ലാം തെറ്റാണ്. ഞാൻ ഇവിടെ വരേണ്ടതല്ല. ഈ നേരം ഞാൻ സ്കൂളിൽ ഉണ്ടാകേണ്ടതാണ്. എന്നിട്ടും ഞങ്ങളെപ്പേ
ഇന്ദ്രിയങ്ങളും ആശയവിനിമയവും
എല്ലാ ജീവികൾക്കും കാഴ്ച, കേൾവി, സ്പർശനം, രുചി, ഗന്ധം എന്നിവയ്ക്കായി അഞ്ച് ഇന്ദ്രിയങ്ങളുണ്ട്. ഈ ഇന്ദ്രിയങ്ങൾ ഉപയോഗിച്ച
കാതങ്ങൾ താണ്ടി
പക്ഷികള്‍ കൂട്ടത്തോടെ വിരുന്നെത്തുന്നത് കൂട്ടുകാര്‍ കണ്ടിട്ടുണ്ടോ? ജലാശയങ്ങളിലും മലയോരങ്ങളില
മിന്നലേ... മിന്നലേ... താഴെവരല്ലേ..!
ദേവന്മാർ തമ്മിലടിക്കുന്നതു മൂലമാണ് ഇടിയും മിന്നലുമുണ്ടാകുന്നത് എന്നാണ് പഴമക്കാർ വിശ്വസിച്ചിരുന്നത്. ഇടിമിന്നലിനെക്കുറിച
ഞാൻ ഭൂമി
ഭൂമധ്യരേഖാ പ്രദേശം
ശക്തമായ മഴയും അതികഠിനമായ ഉഷ്ണവും മധ്യരേഖാ പ്രദേശത്തെ പ്രത്യേകത
ഒരു യുദ്ധത്തിന്റെ ഓർമയ്ക്ക്
ലോക സമാധാനത്തിന്റെ പ്രതീകമായ സഡാക്കോ കൊക്കുകളെക്കുറിച്ചും സഡാക്കോ സസക്കിയെന്ന കൊച്ചുമിടുക്കിയ
സൂപ്പർ ടീച്ചർ
രാജ്യത്ത് സാന്പത്തികമായും സാമൂഹികമായും ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനം, ഇന്ത്യാ മഹാരാജ്യത്തിന്റെ നിത്യരോഗി - ബിഹാ
ഇന്ത്യയുടെ അയൽക്കാർ
ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, മ്യാൻമർ, ഭൂട്ടാൻ, ബംഗ്ലാദേശ്, ചൈന, നേപ്പാ

Latest News
ബിജെപിയുടെ ക്രൈസ്തവ സ്നേഹം അഭിനയമെന്ന് സന്ദീപ് വാര്യര്‍
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വം; എഡിജിപിയുടെ റിപ്പോർട്ട് പുറത്ത്
ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; രണ്ട് കുട്ടികളടക്കം മൂന്ന് പേർ മരിച്ചു
ഏഴാറ്റുമുഖം ഗണപതി ഒറ്റയ്ക്കെത്തി അതിരപ്പിള്ളി പോലീസ് സ്റ്റേഷനിലെ തെങ്ങുകളും കവുങ്ങും നശിപ്പിച്ചു
എം.ടിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല