Top
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Chocolate
സൂപ്പർ ടീച്ചർ
രാജ്യത്ത് സാന്പത്തികമായും സാമൂഹികമായും ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനം, ഇന്ത്യാ മഹാരാജ്യത്തിന്റെ നിത്യരോഗി - ബിഹാർ. എന്നാൽ, ഇപ്പോൾ രാജ്യത്തെ തന്നെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നവരിൽ പത്തിലൊരാൾ ബിഹാറിയായിരിക്കും. സിവിൽ സർവീസസ് പ്രവേശനം നേടുന്ന ബിഹാറികളുടെ എണ്ണവും വർധിച്ചു. ഇത് അവർ എങ്ങിനെ നേടി, അതിന്റെ കാരണമെന്ത്? ഉത്തരം ഇയാളെപ്പോലെയുള്ള ചിലരാണ്. സ്വയം ചരിത്രമാകുന്ന ചിലർ, അവരെ തേടി സിനിമാക്കാരുമെത്തി. അവരുടെ കഥ സിനിമയാക്കാൻ. 2002 മുതൽ എല്ലാ വർഷവും രാജ്യത്തിനു സൂപ്പർ 30 എന്ന അദ്ഭുതം കാണിച്ചുതരുന്ന ആനന്ദ്കുമാർ (46) എന്ന കണക്കുസാറിന്റെ കഥയാണിത്.
സൂപ്പർ 30
2008, രാജ്യത്തെ പ്രശസ്തമായ ഐഐടികളിലേക്കുള്ള (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) പ്രവേശന പരീക്ഷയായ ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) ഫലം, ഐഐടി പഠന യോഗ്യത നേടിയവരിൽ 30 പേർ ബിഹാറിലെ ഒരു കോച്ചിംഗ് സെന്ററിൽനിന്നുള്ള വിദ്യാർഥികൾ. സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന 30 വിദ്യാർഥികൾക്ക് സൗജന്യമായി ജെഇഇ കോച്ചിംഗ് നൽകുന്ന സൂപ്പർ 30ൽ നിന്നുള്ളവരായിരുന്നു ഇവർ.
സൂപ്പർ 30യുടെ കഥ
ബിഹാറിലെ സാധാരണ കുടുംബത്തിൽ ജനിച്ച ആനന്ദ്കുമാറിന് ചെറുപ്പത്തിലെ കണക്കുപഠനം വലിയ ഇഷ്ടമായിരുന്നു. തപാൽ വകുപ്പ് ജീവനക്കാരനായ അച്ഛനു മകനെ നഗരത്തിലെ പ്രൈവറ്റ് സ്കൂളിൽ ചേർത്തു പഠിപ്പിക്കുന്നതിനുള്ള സാന്പത്തികം ഉണ്ടായിരുന്നില്ല.
ഹിന്ദി മീഡിയത്തിലെ പഠനശേഷം ബിഹാർ നാഷണൽ കോളജിൽനിന്ന് പ്രീഡിഗ്രിയും പാറ്റ്ന യൂണിവേഴ്സിറ്റിയിൽനിന്ന് മാത്തമാറ്റിക്സിൽ ബിരുദവും നേടി. ബിരുദസമയത്തു തന്നെ നന്പർ തിയറിയിൽ ആനന്ദ്കുമാർ എഴുതിയ പേപ്പറുകൾ മാത്തമാറ്റിക്കൽ സ്പെക്ടം, മാത്തമാറ്റിക്കൽ ഗസെറ്റ് എന്നീ ജേർണലുകളിൽ പ്രസിദ്ധീകരിച്ചു.
പ്രസിദ്ധമായ കേംബ്രിജ് യൂണിവേഴ്സിറ്റിയിൽ ആനന്ദ്കുമാറിനു അഡ്മിഷൻ ലഭിച്ചെങ്കിലും പിതാവിന്റെ മരണവും മോശം സാന്പത്തികാവസ്ഥയും തടസമായി. ക്രേംബ്രിജിൽ പഠനത്തിനായി ഒരു സ്പോണ്സറെ തേടി അലഞ്ഞെങ്കിലും ഫലമുണ്ടായില്ല.
അനുജനും അമ്മയും അടങ്ങുന്ന കുടുംബത്തെ പോറ്റാൻ, അമ്മയ്ക്കൊപ്പം ആനന്ദ് പപ്പടം വില്പന ആരംഭിച്ചു. ഒഴിവു സമയങ്ങളിൽ വിദേശ മാത്തമാറ്റിക്സ് ജേർണലുകൾ വായിക്കാൻ താത്പര്യപ്പെട്ടിരുന്ന ആനന്ദ് പാറ്റ്ന യൂണിവേഴ്സിറ്റി ലൈബ്രറിയിൽ ഇവ ലഭിക്കാതെ വന്നതോടെ വാരാണസിയിൽ എത്തി ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി ലൈബ്രറിയിൽനിന്ന് ശേഖരിച്ചു. പപ്പട വില്പനയ്ക്കുശേഷം രാത്രികാലങ്ങളിൽ ആറു മണിക്കൂർ ട്രെയിൻ യാത്ര നടത്തിയാണ് വാരാണസിയിൽ എത്തിയിരുന്നത്.
1992ൽ പാറ്റ്നയിലെ വാടക മുറിയിൽ രണ്ടു കുട്ടികളുമായി ആനന്ദ്കുമാർ ഗണിതത്തിന് ട്യൂഷൻ ആരംഭിച്ചു. 500 രൂപയുടെ വാടകകെട്ടിടത്തിൽ ആരംഭിച്ച രാമാനുജൻ സ്കൂൾ ഓഫ് മാത്തമാറ്റിക്സ് എന്ന സ്ഥാപനത്തിന്റെ വളർച്ച പെട്ടെന്നായിരുന്നു. രണ്ടു വിദ്യാർഥികളിൽനിന്ന് 500 പേരിലെത്താൻ മൂന്നു വർഷം മാത്രമാണെടുത്തത്. പിന്നീട് രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് വളർന്നു പന്തലിച്ചു. പാറ്റ്നയിലും സമീപപ്രദേശങ്ങളിലും നിന്ന് നിരവധി വിദ്യാർഥികൾ പ്രവേശന പരീക്ഷയ്ക്കു തയാറെടുക്കാൻ ഇൻസ്റ്റിറ്റ്യൂട്ടിലെത്തി.
2000ൽ ജെഇഇ പ്രവേശന പരീക്ഷാ പരിശീലനത്തിന് ഒരു നിർധനവിദ്യാർഥി ആനന്ദ് കുമാറിനെ സമീപിച്ചതോടെയാണ് സൂപ്പർ 30 എന്ന ആശയം ഉടലെടുക്കുന്നത്. ദരിദ്രസംസ്ഥാനമായ ബിഹാറിനെ ഉന്നത നിലവാരത്തിലെത്തിക്കുന്ന ലക്ഷ്യത്തോടെ ആനന്ദ്കുമാർ റിട്ട. ഡിജിപി അഭയാനന്ദിന്റെ സഹകരണത്തോടെ 2002ൽ സൂപ്പർ 30 ആരംഭിച്ചു. സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കരായ 30 വിദ്യാർഥികളെ കണ്ടെത്തി ജെഇഇ പരിശീലനം നൽകുന്നതാണ് പദ്ധതി.
വിദ്യാർഥികളെ ആനന്ദ് കുമാറിന്റെ ജക്കാൻപുരിലെ വീടിനു സമീപത്തെ ടിൻ ഷീറ്റ് മേഞ്ഞ ഷെഡ്ഡിലാണ് പരിശീലിപ്പിച്ചത്. വിദ്യാർഥികൾക്കു ഭക്ഷണം പാകം ചെയ്ത് ആനന്ദിന്റെ മാതാവ് ജയന്തിദേവിയും താമസൗകര്യമൊരുക്കി സഹോദരൻ പ്രണവ് കുമാറും ആ 30 പേരെയും സൂപ്പറാക്കി.
2003ലെ ജെഇഇ ഫലം പ്രസിദ്ധീകരിച്ചപ്പോൾ 30ൽ 18 പേർ ഐഐടി പ്രവേശന യോഗ്യത നേടി. ഇതോടെ സൂപ്പർ 30 ചർച്ചാവിഷയമായി. ആനന്ദ്കുമാറിന്റെ ആ മാജിക് നന്പറിൽ ഇടം പിടിക്കാൻ വിദ്യാർഥികളുടെ തിരക്കായി. ഇതോടെ 30 പേരെ കണ്ടെത്താൻ എൻട്രസ് പരീക്ഷ ആരംഭിച്ചു. 2006 വരെ ടിൻഷീറ്റ് കൂരയിൽ പ്രവർത്തിച്ചിരുന്ന സൂപ്പർ 30 പിന്നീട് രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റി.
2004, 2005, 2006, 2007 വർഷങ്ങളിൽ യഥാക്രമം 22, 24, 26, 28 പേർ ഐഐടി യോഗ്യത നേടി. 2008ൽ 30 പേരും ഐഐടി യോഗ്യത നേടി സൂപ്പർ 30 യാഥാർഥ്യമാക്കി. 30 പേരും യോഗ്യത നേടിയതോടെ ആനന്ദ് കുമാറിനെയും സൂപ്പർ 30നെയും തേടി ഡിസ്കവറി ചാനൽ അടക്കം വിദേശ മാധ്യമങ്ങളെത്തി. 30ൽ 30ഉം ഐഐടി പ്രവേശനം നേടിയതോടെ ദൗത്യം പൂർത്തിയായി എന്നു പ്രഖ്യാപിച്ച് അഭയാനന്ദ് സൂപ്പർ 30ൽനിന്ന് പിൻവാങ്ങി. എങ്കിലും ആനന്ദ് ദൗത്യം തുടരുന്നു.
മുൻ വർഷങ്ങളിൽ ഐഐടി പ്രവേശനം നേടിയവർ സൂപ്പർ 30ന്റെ പരിശീലകരായി ഇപ്പോൾ ഇൻസ്റ്റിറ്റ്യൂട്ടിലുണ്ട്.
അപവാദങ്ങളും അവാർഡും
സൂപ്പർ 30ന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് മാധ്യമങ്ങളടക്കം നിരവധിപ്പേർ രംഗത്തെത്തുന്നുണ്ട്. സൂപ്പർ 30 ന്റെ പേരുപയോഗിച്ച് ആനന്ദ് കുമാറിന്റെ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഉയർന്ന ഫീസ് വാങ്ങി കുട്ടികളെ പ്രവേശിപ്പിക്കുന്നു എന്നാണ് പ്രധാന ആരോപണം. സൂപ്പർ 30 വഴി ഐഐടി പ്രവേശനം നേടിയവരുടെ എണ്ണം പറയാതെ പേരുകൾ വെളിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നിരവധി ഹർജികൾ കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ആനന്ദ് കുമാറിന്റെ ദൗത്യത്തിൽ വിശ്വാസമർപ്പിച്ച് ബിഹാർ സർക്കാരും നിരവധി സന്നദ്ധ സംഘടനകളും സഹായഹസ്തവുമായി എപ്പോഴും കൂടെയുണ്ട്.
2010 ലെ ടൈം മാഗസിൻ പുരസ്കാരം, യുഎസ് പ്രസിഡന്റ് ബറാക് ഒബാമയിൽനിന്നുള്ള അഭിനന്ദനം, ലോകത്തിലെ നാല് മികച്ച നൂതനാശയ വിദ്യാലയങ്ങൾക്കുള്ള ന്യൂസ് വീക്ക് മാഗസിൻ അവാർഡ്, ബിഹാർ സർക്കാരിന്റെ മൗലാന അബ്ദുൾ കലാം ആസാദ് ശിഷ്യ പുരസ്കാരം എന്നിവ സൂപ്പർ 30 നെ തേടിയെത്തിയ ബഹുമതികളാണ്
സൂപ്പർ 30 സിനിമ
ആനന്ദ്കുമാറിനെയും സൂപ്പർ 30 നെയും ആസ്പദമാക്കി ബോളിവുഡ് സംവിധായകൻ വികാസ് ബഹൽ ഒരുക്കിയ ചിത്രമാണ് സൂപ്പർ 30. ഋത്വിക് റോഷനാണ് ആനന്ദ് കുമാറായി അഭിനയിക്കുന്നത്. തിരക്കഥയിൽ ആനന്ദ്കുമാർ നിർദേശിച്ച തിരുത്തുകളോടെയാണ് ചിത്രം പൂർത്തീകരിച്ചിരിക്കുന്നത്. സൂപ്പർ 30 നെ സംബന്ധിച്ചുള്ള വിവാദങ്ങളും ചിത്രത്തിൽ ഇടംപിടിച്ചിട്ടുണ്ട്.
ആനന്ദ് കുമാർ കുട്ടികളെ പഠിപ്പിക്കുന്നതിന്റെ 150 മണിക്കൂർ വീഡിയോ ആദ്യം ചിത്രീകരിച്ചിരുന്നു. ഈ വീഡിയോയുടെ സഹായത്തോടെയാണ് ഋത്വിക് റോഷൻ ആനന്ദ് കുമാറായി മാറിയത്. ഒരു വർഷത്തെ തയാറെടുപ്പിൽ ഋത്വിക് തന്റെ രൂപവും ആനന്ദ്കുമാറിനു സമമാക്കി.
ചിത്രത്തിന്റെ റിലീസിംഗിനു തലേന്ന്, കഴിഞ്ഞ വ്യാഴാഴ്ച എല്ലാവരെയും ഞെട്ടിച്ച് ആനന്ദ്കുമാർ ഒരു വെളിപ്പെടുത്തൽ കൂടി നടത്തി. തന്റെ തലച്ചോറിൽ ഒരു മുഴ വളരുന്നുണ്ടെന്നും അഞ്ചു വർഷം കൂടിയെ ബാക്കിയുള്ളൂ എന്നുമായിരുന്നു വെളിപ്പെടുത്തൽ. താൻ ജീവിച്ചിരിക്കുന്പോൾ തന്നെ തന്റെ ബയോപിക് കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരക്ഷണ് എന്ന ചിത്രത്തിൽ അധ്യാപകനായി അഭിനയിക്കാൻ അമിതാബ് ബച്ചനെ പരിശീലിപ്പിച്ചതും ആനന്ദ്കുമാറാണ്.
സെബിൻ ജോസഫ്
കാടുകളോട് കൂട്ടുകൂടാം
മരങ്ങളും ചെടികളും വള്ളിപ്പടർപ്പുകളുമൊക്കെ കൂടുന്നതാണു വനം. അതാണു നമ്മുടെ വനസങ്കൽപം. വന്യ
ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ
മാനത്തെ താരകങ്ങൾക്കു മരണമില്ലെന്നു കവികൾ ആവർത്തിച്ചു പാടുന്പോഴും അതിനോട് യാതൊരുതരത്തിലും യോജിക്കാനാവില്ലെന്ന നില
വിശ്വവിഖ്യാതരായ മൂക്കന്മാർ
വൈക്കം മുഹമ്മദ് ബഷീറിന്റെ എക്കാലത്തെയും ഹിറ്റ് കഥകയാണ് വിശ്വവിഖ്യാതമായ മൂക്ക്. സാധാരണക്കാരനായ ഒരു പാ
പവിഴപ്പുറ്റുകളുടെ നാട്ടിൽ
എവിടേക്കു തിരിഞ്ഞാലും പവിഴപ്പുറ്റുകൾ മാത്രം നിറഞ്ഞ ഒരിടത്തെക്കുറിച്ച് കൂട്ടുകാർ കേട്ടിട്ടുണ്ടോ?
കണ്ടുപിടിത്തങ്ങളുടെ കുട്ടിക്കാലം
പഠിച്ചു പഠിച്ച്, വലിയ ആളാകുന്പോൾ പുതിയതായി എന്തെങ്കിലുമൊക്കെ കണ്ടുപിടുത്തങ്ങൾ നടത്തി ലോകം മുഴുവൻ അറിയപ്പെടണമെ
ഗ്രാൻഡ് മാസ്റ്റർ
ആത്മവിശ്വാസവും നിശ്ചയദാർഢ്യവും ഒപ്പം സ്ഥിരോത്സാഹവും കൈമുതലായുണ്ടെങ്കിൽ ഒന്നും ഒന്നിനും തടസമ
ഒരു കേരളം പല ഭാഷ
ഭാഷാ വൈവിധ്യം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇന്തോ-യൂറോപ്യൻ, ദ്രാവിഡ, സീനോ-ടിബറ്റൻ, ആസ്ട്രോ-ഏഷ്യാന
ചിത്രങ്ങൾ കഥപറയുമ്പോൾ
ആയിരം വാക്കുകൾക്ക് തുല്യമാണ് ഒരു ചിത്രം എന്ന് കൂട്ടുകാർ കേട്ടിട്ടില്ലേ. നമുക്ക് ചുറ്റുമുള്ള ലോകത്തുനിന്ന് കാമറയിൽ പക
മനവും മിഴിയും നിറച്ച് മൗലിനോംഗ്
ഏഷ്യയിലെ ഏറ്റവും ശുചിത്വമുള്ള ഗ്രാമം ഇന്ത്യയിലാണെന്നറിയുന്പോൾ ചിലരുടെയെങ്കിലും മനസിലേക്ക് ആദ്യമെത്തുന്നത് കേരളത
അഭിമാനം അഭിജിത്
പുരസ്കാരങ്ങളും അംഗീകാരങ്ങളും ആഗ്രഹിക്കാത്തവരും ഇഷ്ടപ്പെടാത്തവരുമായി ആരും ഉണ്ടാകില്ല. എന്നാൽ, ലോകോത്തര ബഹുമതിയായ
എവറസ്റ്റ് കീഴടക്കിയ കുറിത്തലയന്മാർ
ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് ആദ്യമായി കീഴടക്കിയത് ടെന്സിംഗ് നോർഗേയും എഡ്മണ്ട് ഹില
വേഗറാണി
ആത്മവിശ്വാസവും കഠിനപ്രയത്നവും ഒപ്പം ലക്ഷ്യബോധവുമുണ്ടെങ്കിൽ ജീവിതത്തിൽ അപ്രാപ്യമായി ഒന്നുമില
പ്രകൃതിയുടെ പോരാളി
“ഇതെല്ലാം തെറ്റാണ്. ഞാൻ ഇവിടെ വരേണ്ടതല്ല. ഈ നേരം ഞാൻ സ്കൂളിൽ ഉണ്ടാകേണ്ടതാണ്. എന്നിട്ടും ഞങ്ങളെപ്പേ
ഇന്ദ്രിയങ്ങളും ആശയവിനിമയവും
എല്ലാ ജീവികൾക്കും കാഴ്ച, കേൾവി, സ്പർശനം, രുചി, ഗന്ധം എന്നിവയ്ക്കായി അഞ്ച് ഇന്ദ്രിയങ്ങളുണ്ട്. ഈ ഇന്ദ്രിയങ്ങൾ ഉപയോഗിച്ച
കാതങ്ങൾ താണ്ടി
പക്ഷികള് കൂട്ടത്തോടെ വിരുന്നെത്തുന്നത് കൂട്ടുകാര് കണ്ടിട്ടുണ്ടോ? ജലാശയങ്ങളിലും മലയോരങ്ങളില
മിന്നലേ... മിന്നലേ... താഴെവരല്ലേ..!
ദേവന്മാർ തമ്മിലടിക്കുന്നതു മൂലമാണ് ഇടിയും മിന്നലുമുണ്ടാകുന്നത് എന്നാണ് പഴമക്കാർ വിശ്വസിച്ചിരുന്നത്. ഇടിമിന്നലിനെക്കുറിച
ഞാൻ ഭൂമി
ഭൂമധ്യരേഖാ പ്രദേശം
ശക്തമായ മഴയും അതികഠിനമായ ഉഷ്ണവും മധ്യരേഖാ പ്രദേശത്തെ പ്രത്യേകത
ഒരു യുദ്ധത്തിന്റെ ഓർമയ്ക്ക്
ലോക സമാധാനത്തിന്റെ പ്രതീകമായ സഡാക്കോ കൊക്കുകളെക്കുറിച്ചും സഡാക്കോ സസക്കിയെന്ന കൊച്ചുമിടുക്കിയ
ഇന്ത്യയുടെ അയൽക്കാർ
ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, മ്യാൻമർ, ഭൂട്ടാൻ, ബംഗ്ലാദേശ്, ചൈന, നേപ്പാ

Latest News
ബിജെപിയുടെ ക്രൈസ്തവ സ്നേഹം അഭിനയമെന്ന് സന്ദീപ് വാര്യര്
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വം; എഡിജിപിയുടെ റിപ്പോർട്ട് പുറത്ത്
ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; രണ്ട് കുട്ടികളടക്കം മൂന്ന് പേർ മരിച്ചു
ഏഴാറ്റുമുഖം ഗണപതി ഒറ്റയ്ക്കെത്തി അതിരപ്പിള്ളി പോലീസ് സ്റ്റേഷനിലെ തെങ്ങുകളും കവുങ്ങും നശിപ്പിച്ചു
എം.ടിയുടെ ആരോഗ്യനിലയില് മാറ്റമില്ല