Top
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Chocolate
വേഗറാണി
ആത്മവിശ്വാസവും കഠിനപ്രയത്നവും ഒപ്പം ലക്ഷ്യബോധവുമുണ്ടെങ്കിൽ ജീവിതത്തിൽ അപ്രാപ്യമായി ഒന്നുമില്ല എന്നതിനു തെളിവാണ് ഷെല്ലി ആൻ ഫ്രേസർ. അമ്മയായതിനെത്തുടർന്നു രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം ലോകചാന്പ്യൻഷിപ്പിൽ 100 മീറ്റർ ഓട്ടത്തിൽ സ്വപ്നതുല്യമായ കിരീടക്കുതിപ്പ് നടത്തിയ ഷെല്ലി എന്ന മിന്നും താരം ലോകത്തിന്റെ നെറുകയിലാണിപ്പോൾ.
അതിവേഗത്തിന്റെ റാണിപ്പട്ടം എന്നും ആർക്കും ഉന്മാദം തന്നെയാണ്. എന്നാൽ അത് ഒളിന്പിക്സിലോ ലോകചാന്പ്യൻഷിപ്പിലോ കൂടെയാണെങ്കിലോ? അതിന്റെ വർണപ്പകിട്ട് പറയേണ്ടല്ലോ...!
ഒളിന്പിക്സിലും ലോക അത്ലറ്റിക് മീറ്റിലും ഒരുപോലെ വെന്നിക്കൊടി പാറിച്ച ഷെല്ലി എന്ന മിന്നൽപ്പിണർ ജീവിതത്തിലെ ഒരുപാട് കനൽവഴികളെ തരണം ചെയ്താണ് കായികലോകത്തെത്തിയത്.
പോക്കറ്റ് റോക്കറ്റിന്റെ ജനനം
1986 ഡിസംബർ 26-ന് ജമൈക്കയിലെ കിംഗ്സ്റ്റണിൽ ഒരു ദരിദ്രകുടുംബത്തിലായിരുന്നു ഷെല്ലിയുടെ ജനനം.
ഒരുനേരത്തെ വിശപ്പടക്കാൻപോലും ഭക്ഷണം ലഭിക്കാത്ത ബാല്യം. അമ്മയുടെ തെരുവ് കച്ചവടത്തിൽനിന്നു ലഭിക്കുന്ന വരുമാനം ഒന്നിനും തികയാത്ത അവസ്ഥ. നല്ല ഭക്ഷണത്തിനും വസ്ത്രത്തിനും ഏറെ കൊതിച്ച ബാല്യകാലം.
എന്നാൽ ഈ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് അത്യുന്നതിയുടെ നെറുകയിലെത്തിയ ഷെല്ലി നമ്മൾ ഓരോരുത്തർക്കും പ്രചോദനമായി മാറി. പോക്കറ്റ് റോക്കറ്റ് എന്ന വിളിപ്പേര് അന്വർഥമാക്കുന്നവിധമായിരുന്നു ഷെല്ലിയുടെ ഓരോ കുതിപ്പും.
താണ്ടിയ ദൂരവും സ്വന്തമാക്കിയ നേട്ടങ്ങളും
കിംഗ്സ്റ്റണിലെ പോൾമെർസ് ഹൈസ്കൂൾ ഫോർ ഗേൾസിൽനിന്നു ബിരുദം നേടിയ ഷെല്ലി 100 മീറ്റർ ഓട്ടത്തിൽ കൂടുതൽ ശ്രദ്ധചെലുത്തി. 2008-ലെ ബെയ്ജിംഗ് ഒളിന്പിക്സിൽ 100 മീറ്ററിലും 200 മീറ്ററിലും സ്വർണം നേടി സ്പ്രിന്റ് ഡബിൾ തികച്ച ശേഷമാണ് ലോകകായിക ഭൂപടത്തിൽ ഷെല്ലി ശ്രദ്ധിച്ചുതുടങ്ങിയത്. 100 മീറ്റർ സ്പ്രിന്റിൽ സ്വർണം നേടുന്ന ലോകത്തിലെ ആദ്യ ജമൈക്കൻ വനിതയായി ഷെല്ലി.
2009ലെ ബർലിൻ ലോകചാന്പ്യൻഷിപ്പിൽ 100 മീറ്ററിലും 4x100 മീറ്റർ റിലേയിലും ഷെല്ലി വിജയക്കുതിപ്പു നടത്തി. 2012-ലെ ലണ്ടൻ ഒളിന്പിക്സിൽ 100 മീറ്ററിൽ സ്വർണവും 200 മീറ്റർ, 4x100 മീറ്റർ റിലേ എന്നിവയിൽ വെള്ളിമെഡലും നേടി ഷെല്ലി തന്റെ ജൈത്രയാത്ര തുടർന്നു.
2013-ലെ മോസ്കോ ലോകചാന്പ്യൻഷിപ്പിൽ 100 മീറ്റർ, 200 മീറ്റർ എന്നിവയിൽ അപൂർവ സ്പ്രിന്റ് ഡബിളും 4x100 റിലേയിൽ സ്വർണവും നേടി ഷെല്ലി കരുത്തുതെളിയിച്ചു.
2015-ൽ ബെയ്ജിംഗിൽ നടന്ന ലോകചാന്പ്യൻഷിപ്പിൽ 100 മീറ്ററിലും 4x100 മീറ്റർ റിലേയിലും സ്വർണമെഡൽ നേടി തന്റെ പ്രാമാണിത്വം തുടർന്നുകൊണ്ടേയിരുന്നു.
2016-ലെ റിയോ ഒളിന്പിക്സിലെത്തുന്പോഴേക്കും 100 മീറ്ററിൽ തുടർച്ചയായി കിരീടം നേടുന്ന ആദ്യ വനിതയെന്ന സ്ഥാനവും ഷെല്ലിക്ക് സ്വന്തമായി. റിയോയിൽ, കാൽവിരലിനേറ്റ പരിക്കിനെ അവഗണിച്ച് ട്രാക്കിലിറങ്ങിയ അവർ 100 മീറ്ററിൽ വെങ്കലവും 4x100 മീറ്റർ റിലേയിൽ വെള്ളിയും നേടിയെടുത്തു.
ട്രാക്കിൽ നിന്നൊരു ബ്രേക്ക്
അമ്മയാകാനുള്ള തയാറെടുപ്പിൽ കായികരംഗത്തുനിന്നും താത്കാലികമായി മാറിനിന്ന അവർ 2017 ഓഗസ്റ്റിൽ ഒരാൺകുഞ്ഞിനു ജന്മം നൽകി. തുടർന്നു രണ്ടു വർഷക്കാലം ട്രാക്കിൽനിന്നു മാറിനിന്ന അവർ ഏതൊരു കായികതാരവും കൊതിക്കുന്ന ഉജ്വലനേട്ടത്തിലൂടെ ദോഹയിൽ നടന്ന ലോകചാന്പ്യൻഷിപ്പിൽ ഉഗ്രൻ തിരിച്ചുവരവു നടത്തി.
ഈ വരവിൽ അവർ തന്റെ മികച്ച സമയത്തിലൂടെ 100 മീറ്ററിൽ കിരീടം ചൂടി. മാത്രമല്ല ആദ്യത്തെ 100 മീറ്റർ ലോകകിരീടം നേടി ഒരു ദശാബ്ദത്തിനുശേഷം ലോകചാന്പ്യൻഷിപ്പിൽ 100 മീറ്റർ സ്വർണം നേടിയ ചരിത്രത്തിലെ ആദ്യത്തെ അമ്മയും ഏറ്റവും പ്രായംകൂടിയ വനിതയും ഷെല്ലിയായി.
മിടുക്കു തെളിയിച്ച മേഖലകൾ
ട്രാക്ക് സീസണിൽ മുടിയിൽ പ്രത്യേക വർണങ്ങൾ വാരിച്ചൂടിയും മുടി കെട്ടുന്ന രീതിയിൽ ഇടയ്ക്കിടെ മാറ്റംവരുത്തിയും ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ അവർ 2013-ൽ സ്വന്തമായി ഒരു ഹെയർ ബിസിനസ് സലൂൺ ആരംഭിച്ചു.
കഠിനമായ പരിശീലനകാലഘട്ടത്തിലും വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച അവർ ബിരുദങ്ങൾ നേടുന്നതിലും ശ്രദ്ധപുലർത്തി. 2010-ൽ ജമൈക്കയിലെ ആദ്യത്തെ യുനിസെഫ് ദേശീയ ഗുഡ്വിൽ അംബാസഡറായും ഷെല്ലി തെരഞ്ഞെടുക്കപ്പെട്ടു.
ഇതല്ല, ഇതിനപ്പുറമുള്ള ഒരു ചരിത്രഗാഥയാണ് കായികപ്രേമികൾ ഷെല്ലിയിൽ നിന്ന് ഉറ്റുനോക്കുന്നത്. ഉറ്റുനോക്കുന്നു എന്നല്ല ഷെല്ലിയിൽനിന്ന് ആഗ്രഹിക്കുന്നത് എന്നു പറയുന്നതാവും കൂടുതൽ ശരി.
അടുത്ത ഒളിന്പിക്സിലെ കിരീടനേട്ടം...
സ്ഥിരോത്സാഹത്തോടെ മുന്നേറിയാൽ അടുത്ത ഒളിന്പിക്സും ഷെല്ലിക്കു മുന്പിൽ കീഴടങ്ങുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. നമുക്കു കാത്തിരുന്നു കാണാം!
സി.പി. സിജിൻ
കാടുകളോട് കൂട്ടുകൂടാം
മരങ്ങളും ചെടികളും വള്ളിപ്പടർപ്പുകളുമൊക്കെ കൂടുന്നതാണു വനം. അതാണു നമ്മുടെ വനസങ്കൽപം. വന്യ
ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ
മാനത്തെ താരകങ്ങൾക്കു മരണമില്ലെന്നു കവികൾ ആവർത്തിച്ചു പാടുന്പോഴും അതിനോട് യാതൊരുതരത്തിലും യോജിക്കാനാവില്ലെന്ന നില
വിശ്വവിഖ്യാതരായ മൂക്കന്മാർ
വൈക്കം മുഹമ്മദ് ബഷീറിന്റെ എക്കാലത്തെയും ഹിറ്റ് കഥകയാണ് വിശ്വവിഖ്യാതമായ മൂക്ക്. സാധാരണക്കാരനായ ഒരു പാ
പവിഴപ്പുറ്റുകളുടെ നാട്ടിൽ
എവിടേക്കു തിരിഞ്ഞാലും പവിഴപ്പുറ്റുകൾ മാത്രം നിറഞ്ഞ ഒരിടത്തെക്കുറിച്ച് കൂട്ടുകാർ കേട്ടിട്ടുണ്ടോ?
കണ്ടുപിടിത്തങ്ങളുടെ കുട്ടിക്കാലം
പഠിച്ചു പഠിച്ച്, വലിയ ആളാകുന്പോൾ പുതിയതായി എന്തെങ്കിലുമൊക്കെ കണ്ടുപിടുത്തങ്ങൾ നടത്തി ലോകം മുഴുവൻ അറിയപ്പെടണമെ
ഗ്രാൻഡ് മാസ്റ്റർ
ആത്മവിശ്വാസവും നിശ്ചയദാർഢ്യവും ഒപ്പം സ്ഥിരോത്സാഹവും കൈമുതലായുണ്ടെങ്കിൽ ഒന്നും ഒന്നിനും തടസമ
ഒരു കേരളം പല ഭാഷ
ഭാഷാ വൈവിധ്യം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇന്തോ-യൂറോപ്യൻ, ദ്രാവിഡ, സീനോ-ടിബറ്റൻ, ആസ്ട്രോ-ഏഷ്യാന
ചിത്രങ്ങൾ കഥപറയുമ്പോൾ
ആയിരം വാക്കുകൾക്ക് തുല്യമാണ് ഒരു ചിത്രം എന്ന് കൂട്ടുകാർ കേട്ടിട്ടില്ലേ. നമുക്ക് ചുറ്റുമുള്ള ലോകത്തുനിന്ന് കാമറയിൽ പക
മനവും മിഴിയും നിറച്ച് മൗലിനോംഗ്
ഏഷ്യയിലെ ഏറ്റവും ശുചിത്വമുള്ള ഗ്രാമം ഇന്ത്യയിലാണെന്നറിയുന്പോൾ ചിലരുടെയെങ്കിലും മനസിലേക്ക് ആദ്യമെത്തുന്നത് കേരളത
അഭിമാനം അഭിജിത്
പുരസ്കാരങ്ങളും അംഗീകാരങ്ങളും ആഗ്രഹിക്കാത്തവരും ഇഷ്ടപ്പെടാത്തവരുമായി ആരും ഉണ്ടാകില്ല. എന്നാൽ, ലോകോത്തര ബഹുമതിയായ
എവറസ്റ്റ് കീഴടക്കിയ കുറിത്തലയന്മാർ
ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് ആദ്യമായി കീഴടക്കിയത് ടെന്സിംഗ് നോർഗേയും എഡ്മണ്ട് ഹില
പ്രകൃതിയുടെ പോരാളി
“ഇതെല്ലാം തെറ്റാണ്. ഞാൻ ഇവിടെ വരേണ്ടതല്ല. ഈ നേരം ഞാൻ സ്കൂളിൽ ഉണ്ടാകേണ്ടതാണ്. എന്നിട്ടും ഞങ്ങളെപ്പേ
ഇന്ദ്രിയങ്ങളും ആശയവിനിമയവും
എല്ലാ ജീവികൾക്കും കാഴ്ച, കേൾവി, സ്പർശനം, രുചി, ഗന്ധം എന്നിവയ്ക്കായി അഞ്ച് ഇന്ദ്രിയങ്ങളുണ്ട്. ഈ ഇന്ദ്രിയങ്ങൾ ഉപയോഗിച്ച
കാതങ്ങൾ താണ്ടി
പക്ഷികള് കൂട്ടത്തോടെ വിരുന്നെത്തുന്നത് കൂട്ടുകാര് കണ്ടിട്ടുണ്ടോ? ജലാശയങ്ങളിലും മലയോരങ്ങളില
മിന്നലേ... മിന്നലേ... താഴെവരല്ലേ..!
ദേവന്മാർ തമ്മിലടിക്കുന്നതു മൂലമാണ് ഇടിയും മിന്നലുമുണ്ടാകുന്നത് എന്നാണ് പഴമക്കാർ വിശ്വസിച്ചിരുന്നത്. ഇടിമിന്നലിനെക്കുറിച
ഞാൻ ഭൂമി
ഭൂമധ്യരേഖാ പ്രദേശം
ശക്തമായ മഴയും അതികഠിനമായ ഉഷ്ണവും മധ്യരേഖാ പ്രദേശത്തെ പ്രത്യേകത
ഒരു യുദ്ധത്തിന്റെ ഓർമയ്ക്ക്
ലോക സമാധാനത്തിന്റെ പ്രതീകമായ സഡാക്കോ കൊക്കുകളെക്കുറിച്ചും സഡാക്കോ സസക്കിയെന്ന കൊച്ചുമിടുക്കിയ
സൂപ്പർ ടീച്ചർ
രാജ്യത്ത് സാന്പത്തികമായും സാമൂഹികമായും ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനം, ഇന്ത്യാ മഹാരാജ്യത്തിന്റെ നിത്യരോഗി - ബിഹാ
ഇന്ത്യയുടെ അയൽക്കാർ
ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, മ്യാൻമർ, ഭൂട്ടാൻ, ബംഗ്ലാദേശ്, ചൈന, നേപ്പാ

Latest News
ബിജെപിയുടെ ക്രൈസ്തവ സ്നേഹം അഭിനയമെന്ന് സന്ദീപ് വാര്യര്
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വം; എഡിജിപിയുടെ റിപ്പോർട്ട് പുറത്ത്
ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; രണ്ട് കുട്ടികളടക്കം മൂന്ന് പേർ മരിച്ചു
ഏഴാറ്റുമുഖം ഗണപതി ഒറ്റയ്ക്കെത്തി അതിരപ്പിള്ളി പോലീസ് സ്റ്റേഷനിലെ തെങ്ങുകളും കവുങ്ങും നശിപ്പിച്ചു
എം.ടിയുടെ ആരോഗ്യനിലയില് മാറ്റമില്ല