ഇല്ലിനോയി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള ഏർലി വോട്ടിംഗ് ഇല്ലിനോയിയിൽ അടുത്താഴ്ച ആരംഭിക്കും. കുക്ക് കൗണ്ടിയും ഷിക്കാഗോ നഗരവും ഒഴികെ ഏരിയയിലെ മിക്കവാറും എല്ലാ കൗണ്ടികളിലും നേരത്തെയുള്ള വോട്ടിംഗ് സൈറ്റുകൾ തുറക്കും.
വോട്ടെടുപ്പിനുള്ള നിർദേശങ്ങൾ ഇതിനകം പരസ്യപ്പെടുത്തിക്കഴിഞ്ഞു. രജിസ്റ്റർ ചെയ്ത എല്ലാ വോട്ടർമാർക്കും പൊതുതെരഞ്ഞെടുപ്പിന് 40 ദിവസം മുമ്പ് തന്നെ നിയുക്ത സ്ഥലങ്ങളിൽ വോട്ട് രേഖപ്പെടുത്താം.