യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Friday, September 20, 2024 4:36 PM IST
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പി​ൽ യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി സൈ​മ​ൺ ജി​മ്മി വെ​ട്ടു​കാ​ട്ടി​ലാ​ണ്(63) മ​രി​ച്ച​ത്.

ദു​ബാ​യി​യി​ൽ​നി​ന്നും എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ൽ വ​ന്നി​റ​ങ്ങി​യ ശേ​ഷം ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പി​ൽ ക​യ​റി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​ത്. പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യ ശേ​ഷം ഉ​ട​ൻ അ​ങ്ക​മാ​ലി എ​ൽ​എ​ഫ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

36 വ​​ർ​​ഷ​​മാ​​യി ഷി​​ക്കാ​​ഗോ​​യി​​ൽ താ​​മ​​സി​​ക്കു​​ന്ന ജി​​മ്മി നാ​​ട്ടി​​ലു​​ള്ള അ​​മ്മ ത​​ങ്ക​​മ്മ​​യെ സ​​ന്ദ​​ർ​​ശി​​ക്കാ​​നെ​​ത്തി​​യ​​താ​​യി​​രു​​ന്നു. ഷി​​ക്കാ​​ഗോ നോ​​ർ​​ത്ത് ലെ​​യ്ക്കി​​ൽ കി​​ൻ​​ഡ്ര​​ഡ് ആ​​ശു​​പ​​ത്രി​​യി​​ൽ റെ​​സ്പി​​റേ​​റ്റ​​റി തെ​​റാ​​പ്പി സൂ​​പ്പ​​ർ​​വൈ​​സ​​റാ​​യി ജോ​​ലി ചെ​​യ്തു​​വ​​രി​​ക​​യാ​​യി​​രു​​ന്നു ജി​​മ്മി.


സം​​സ്കാ​​രം പി​​ന്നീ​​ട്. വെ​​ട്ടു​​കാ​​ട്ടി​​ൽ പ​​രേ​​ത​​നാ​​യ സൈ​​മ​​ണ്‍ ആ​​ണു പി​​താ​​വ്. ഭാ​​ര്യ: റാ​​ണി ക​​ടു​​ത്തു​​രു​​ത്തി ക​​ട​​വി​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: നി​​മ്മി, നീ​​തു, ടോ​​ണി. മ​​രു​​മ​​ക​​ൻ: ഉ​​ണ്ണി.