വനിതാവേദി കുവൈറ്റ് അനുശോചിച്ചു
Wednesday, December 7, 2016 7:45 AM IST
കുവൈത്ത് സിറ്റി: തമിഴ്നാടിന്റെ മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തിൽ വനിതാവേദി കുവൈറ്റ് അനുശോചിച്ചു. ഏറെനാളായി തമിഴ് രാഷ്ര്‌ടീയത്തിൽ ശോഭിച്ച ഒരു ബഹുമുഖ പ്രതിഭയായിരുന്നു ജയലളിത. ഒരു ഭരണാധികാരി എന്നതിലുപരി നേതൃപാടവ രംഗത്തും തമിഴ്നാട്ടിൽ ഇന്നോളം അവർക്ക് പകരം വയ്ക്കാൻ ആളില്ല. ആ ധീര വനിതയുടെ ആകസ്മിക വിയോഗത്തിൽ വനിതാവേദി കുവൈറ്റ് അനുശോചിക്കുന്നതായി പ്രസിഡന്റ് ശാന്താ ആർ. നായർ, സെക്രട്ടറി ടോളി പ്രകാശ് എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ