‘നിലയ്ക്കാത്ത മണിനാദം’ 17 ന്
Sunday, October 30, 2016 3:00 AM IST
അബൂദാബി : അന്തരിച്ച പ്രമുഖ നടൻ കലാഭവൻ മണിയുടെ സ്മരണാർത്ഥം നവംബർ 17 വ്യാഴായ്ച അബുദാബി മുസഫ മലയാളി സമാജത്തിൽ വെച്ച് ’നിലയ്ക്കാത്ത മണി നാദം’ പ്രോഗ്രാം സംഘടിപ്പിക്കുന്നു. കൊല്ലം ഷാഫി , ജൂനിയർ മണി രഞ്ചു ചാലക്കുടി, ബിജേഷ് ചേളാരി, ഹംദ നൗഷാദ്, ഹർഷ ചന്ദ്രൻ തുടങ്ങിയവർക്കൊപ്പം യുഎഇയിലെ മികച്ച കലാകാരന്മാരും പരിപാടിയിൽ സംബന്ധിക്കും.

പ്രസ്തുത പരിപാടിയുടെ ബ്രോഷർ പ്രകാശനം മലയാളി സമാജത്തിൽ വെച്ച് സമാജം പ്രസിഡന്റ് യേശുശീലനിൽ നിന്നും സഹാറ മെഡിക്കൽ ഗ്രൂപ്പ് എം.ഡി ഡോക്ടർ അബ്ദുൽ കലാം ഏറ്റുവാങ്ങി നിർവ്വഹിച്ചു.

ചടങ്ങിൽ ചലച്ചിത്ര താരം അനുമോൾ , സംവിധായകൻ മനോജ് കാന, സോഷ്യൽ സെന്റർ പ്രസിഡന്റ് പത്മനാഭൻ, സതീഷ് പട്ടാമ്പി, എം.എം നാസർ സംബസിച്ചു. ഷഫീൽ കണ്ണൂർ സ്വാഗതവും റഫീഖ് കക്കടവ് നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള